വേലുത്തമ്പി ദളവയാകാൻ പൃഥ്വിരാജ് റെഡി
1 min read
രഞ്‌ജി പണിക്കരുടെ തിരക്കഥയിൽ വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രം
പൃഥ്വിരാജിനെ നായകനാക്കി വേലുതമ്പി ദളവ എന്ന സിനിമയെടുക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ വിജി തമ്പി. എമ്പുരാന്റെ ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടനെ വേലുത്തമ്പി തുടങ്ങും. രാജുവിനോട് സംസാരിച്ചു , വേലുത്തമ്പിയാകാൻ എപ്പോഴേ റെഡിയാണ് പൃഥ്വിരാജ് എന്നു പറയുന്നു വിജി തമ്പി. 80 ദിവസത്തോളം പൃഥ്വിരാജിന്റെ ഡേറ്റ് ആവശ്യമാണ്. മൂന്ന് െ ഗെറ്റപ്പുകളിലാണ് രാജു ചിത്രത്തിൽ എത്തുന്നത്. അദ്ദേഹം എപ്പോൾ ഫ്രീ ആകുന്നുവോ ആ നിമിഷം ഷൂട്ടിംഗ് തുടങ്ങും.
പൃഥ്വിരാജ് നായകനായ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗ് കാരണമാണ് വേലുത്തമ്പി ദളവ നീണ്ടു പോയതെന്നു പറയുന്നു വിജി തമ്പി. പിന്നീട് പരിക്കു പറ്റിയ രാജു മൂന്നു മാസം വിശ്രമത്തിലുമായി. പുതിയ ചിത്രം 2025 ലോ 2026 ലോ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്.
തീർച്ചയായും ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയായിരിക്കും വേലുത്തമ്പി ദളവ .. തിരക്കഥ പൂർത്തിയായി. രഞ്ജി പണിക്കരുടേതാണ് സ്ക്രിപ്റ്റ്. 5 വർഷം വേണ്ടി വന്നു അദ്ദേഹത്തിന് സ്ക്രിപ്റ്റ് പൂർത്തിയാക്കാൻ.. ഗംഭീര സ്ക്രീപ്റ്റ് ആണെന്നും രഞ്ജി അതി മനോഹരമായി ചെയ്തിട്ടുണ്ടെന്നും പറയുന്നു വിജി തമ്പി. പൃഥ്വിരാജ് ഡയലോഗുകൾ കേട്ടിട്ട് കാ ണാതെ പഠിച്ചു നടക്കുകയാണ്.
ഇങ്ങനെയൊരു കഥ മനസ്സിൽ വന്നപ്പോൾ തന്നെ ദളവയാകാൻ പൃഥ്വിരാജിനെ തീരുമാനിക്കുകയായിരുന്നു വിജി തമ്പി. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയക്കാരൻ വേലുത്തമ്പി ദളവയാണ്. മറ്റുള്ളവർ ബ്രിട്ടീഷുകാർക്കെതിരായി പോരാടിയപ്പോൾ, രാജ്യത്തിലെ രാജാവിനെതിരെ യാണ് അദ്ദേഹം സമരം ചെയ്തത്. പിന്നീട് ദളവ സ്ഥാനത്തെത്തി ബ്രിട്ടീഷുകാർക്കെതിരെയും സമരം ചെയ്തു.
മലയാളത്തിൽ മാത്രമൊതുങ്ങുന്ന കാൻവാസല്ല വേലുത്തമ്പി ദളവയുടേതെന്നും വ്യക്തമാക്കുന്നു വിജി തമ്പി. തീർച്ചയായും ഇതിന്റെ ഇംഗ്ലീഷ് വേർഷനുമുണ്ടാകും. ബ്രിട്ടീഷ് ആർട്ടിസ്റ്റുകളെയും ചിത്രത്തിൽ അഭിനയിപ്പിക്കും. സംവിധായകൻ, 10 വർഷത്തിനു മുകളിലായി താൻ മനസ്സിലിട്ടു താലോലിക്കുന്ന സിനിമയാണ് വേലുത്തമ്പി ദളവ …
കുറച്ചു കാലമായി സിനിമാരംഗത്തു നിന്ന് മാറി നിൽക്കുന്ന വിജി തമ്പിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വേലുത്തമ്പി ദളവയിലൂടെ രണ്ടാം വരവ് അദ്ദേഹം കൊഴുപ്പിക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകവും.