ബൈക്ക് യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയി, കാര്‍ പിടികൂടി, ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു
1 min readകൊല്ലം: കൊല്ലം ചവറയില്‍ ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസ് പിടികൂടി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രക്കാരില്‍ ഒരാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. തിരുവനന്തപുരം മുടവന്മുകള് സ്വദേശി ഗോപകുമാറിന്റെ കാറാണ് അപകടമുണ്ടാക്കിയത്. ഗോപകുമാറിന്റെ ബന്ധു പന്മനയില് താമസിക്കുന്ന വേലായുധനാണ് കാര്‍ ഓടിച്ചതെന്നാണ് വിവരം.