കളിക്കുന്നതിനിടെ റോഡിലേക്കിറങ്ങി;
വാഹനം തട്ടി, ഒരുവയസുകാരന്
ദാരുണാന്ത്യം
1 min read
വീട്ടുകാരുടെ ശ്രദ്ധയൊന്ന് മാറിയപ്പോള്‍ തുറന്ന് കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാല്‍ വയസുകാരന് ദാരുണാന്ത്യം. വേങ്ങോട്അമ്പാലൂര്‍ക്കോണം റോഡില്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഹിം ഫസ്‌ന ദമ്പതിമാരുടെ മകന്‍ റയാന്‍ ആണ് മരിച്ചത്. അപകടം സംഭവിച്ച് റയാനെ റോഡരികില്‍ കണ്ടെത്തുമ്പോള്‍ വീടിന്റെ ഗേറ്റ് ചെറുതായി തുറന്നുകിടക്കുന്ന നിലയിലായിരുന്നു.
ഇത് വഴിയാണ് കുട്ടി റോഡിലേക്കിറങ്ങിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് രക്തം വാര്‍ന്ന നിലയില്‍ വീട്ടുകാര്‍ കാണുന്നത്. അയല്‍വാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അബ്ദുള്‍ സലാമാണ് കുട്ടി റോഡിന് സമീപം കിടക്കുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം ആണ് വീട്ടുകാരെ വിവരമറിയിച്ചത്. വീട്ടുകാരെത്തി കുട്ടിയെ എടുത്തപ്പോള്‍ കുട്ടിയുടെ വായില്‍നിന്നും ചെവിയില്‍നിന്നും ചോരവന്ന നിലയിലായിരുന്നു.
കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ വീട്ടിലേക്കു വന്നപ്പോള്‍ സംഭവം നടന്ന വീടിനു 100 മീറ്റര്‍ അപ്പുറത്തുവെച്ച് ഒരു കാര്‍ കണ്ടുവെന്നാണ് അബ്ദുള്‍ സലാം പറഞ്ഞു. ആ വാഹനം ഇടിച്ചിട്ടതാകാമെന്നാണ് നിലവില്‍ പോത്തന്‍കോട് പൊലീസിന്റെ നിഗമനം.
ഐഷാ ഫാത്തിമ, റൈഹാന്‍ എന്നിവര്‍ സഹോദരങ്ങളാണ്. അബ്ദുല്‍ റഹിം പി.എം.ജി. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സിലെ ജീവനക്കാരനാണ്. ഫസ്‌ന പകല്‍ക്കുറി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ്