തിരുവില്വാമലയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പൊള്ളലേറ്റു
പിന്നില്‍ കൂട്ട ആത്മഹത്യാ ശ്രമം?
1 min read
തൃശ്ശൂര്‍: തൃശ്ശൂര്‍ തിരുവില്വാമലയില്‍ ഒരു കുടുംബത്തിലെ നാലു പേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഒരലാശേരി ചോലക്കോട്ടില്‍ രാധാകൃഷ്ണന്‍ (47), ഭാര്യ ശാന്തി (43), മക്കളായ കാര്‍ത്തിക് (14), രാഹുല്‍ (07) എന്നിവര്‍ക്കാണ് പൊളളലേറ്റത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് സംശയം. തിരുവില്വാമലയിലെ ഹോട്ടല്‍ നടത്തിപ്പുകാരനാണ് രാധാകൃഷ്ണന്‍.