ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്പെടും

1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്ത് സമീപം ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ഈ ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൂടുതല്‍ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് എറണാകുളം, ആലപ്പുഴ, തൃശൂര്‍, വയനാട്,കോഴിക്കോട് പാലക്കാട്, മലപ്പുറം,കോട്ടയം ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത. മലയോര മേഖലകളില്‍ കൂടുതല്‍ മഴ കിട്ടിയേക്കും.

പൊന്മുടി പൂര്‍ണമായി ഒറ്റപ്പെട്ട നിലയില്‍

തിരുവനന്തപുരം: കനത്ത മഴയില്‍ റോഡ് തകര്‍ന്നതോടെ പൊന്മുടി പൂര്‍ണമായി ഒറ്റപ്പെട്ട നിലയില്‍. പന്ത്രണ്ടാം വളവില്‍ നേരത്തെ റോഡ് തകര്‍ന്ന ഭാഗത്ത്, റോഡ് പണി തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. ഇതോടെ പന്ത്രണ്ടാം വളവിന് അപ്പുറത്തേക്ക് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി പൊന്മുടി ഭാഗത്ത് മഴ കിട്ടിയിരിരുന്നു. റോഡ് തകര്‍ന്നിരുന്നതിനാല്‍ പൊന്മുടിയിലേക്ക് വിനോദസഞ്ചാരികളെ നേരത്തെ തന്നെ അനുവദിച്ചിരുന്നില്ല

Related posts:

Leave a Reply

Your email address will not be published.