ക്രിക്കറ്റ്താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്
1 min read
ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാരപകടത്തില്‍ പരിക്ക്. ഇന്ന് പുലര്‍ച്ചെ ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. താരം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കാറിന്റെ ഗ്ലാസ്സ് പൊട്ടിച്ചാണ് ഋഷഭ് പന്ത് രക്ഷപ്പെട്ടത്. ഡല്‍ഹിയിലെ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന താരത്തിന് പ്ലാസ്റ്റിക്ക് സര്‍ജറി വേണ്ടിവരും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അപകടം നടക്കുന്ന സമയത്ത് താരം കാറില്‍ തനിച്ചായിരുന്നു എന്നും തീപിടിക്കുന്നത് കണ്ട് ചില്ല് തകര്‍ത്താണ് താരം രക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു. അപകടത്തില്‍ തലക്കും കാല്‍മുട്ടിനും പരിക്ക് പറ്റിയെങ്കിലും താരം അപകടനില തരണം ചെയ്തതായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.