ഇന്‍ഡ്യയെന്നാല്‍ ഇന്ദിരയാണ്. ഇന്ദിരയെന്നാല്‍ ഇന്‍ഡ്യയും  ആ ഇന്‍ഡ്യയാണോ?

1 min read

 ദേവകാന്ത ബറുവ പറഞ്ഞ ഇന്‍ഡ്യയാണോ പ്രതിപക്ഷങ്ങളുടെ ഇന്‍ഡ്യ

   ബംഗലൂരുവില്‍ പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ചിരുന്ന് പുതിയ സഖ്യമുണ്ടാക്കിയിരിക്കുന്നു.
ഇതോടെ യു.പി.എ ഇല്ലാതായി.  കോണ്‍ഗ്രസ്, ശിവസേന, തൃ
ണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ജെ.ഡി.യു, എസ്.പി ,എ.എ.പി, ഡി.എം.കെ , സി.പി.എം, സി.പി.ഐ തുടങ്ങി 26 പാര്‍ട്ടികളാണ് യോഗം ചേര്‍ന്നിരിക്കുന്നത്.

 ഈ മുന്നണിയിലെ മുഖ്യകക്ഷിയായ  മല്ലികാര്‍്ജ്ജുന്‍ ഖാര്‍ഗെ അദ്ധ്യക്ഷനായ കോണ്‍ഗ്രസിന് ഒരുവലിയ പാരമ്പര്യമുണ്ട്. അവര്‍ ഒരുപക്ഷേ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമായിരിക്കും അവകാശപ്പെടുക. ആ ശ്രേണിയില്‍ ഇന്നത്തെ കോണ്‍ഗ്രസ് വരുമോ എന്ന് സംശയമാണ്.  കാരണം 1969ലെ പിളര്‍പ്പില്‍ ഔദ്യോഗിക വിഭാഗം ഇന്ദിരാഗാന്ധിയെ പുറത്താക്കുകയായിരുന്നു.
 ഇന്ദിരാഗാന്ധി അന്ന് പ്രധാനമന്ത്രിയായിരുന്നു. അവര്‍അധികാരത്തില്‍് തുടര്‍ന്നു. 1975ല്‍ അടിയന്തരാവസ്ഥ   പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാക്കളെ തടങ്കലിലാക്കി. പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി. ജനാധിപത്യത്തെ കുഴിച്ചുമൂടി.എങ്ങും ഭീകര ഭരണം.  ആയിരക്കണക്കിന് പേരെ ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയരാക്കി. നൂറുകണക്കിന് പേര്‍ മരിച്ചു. ഇങ്ങ് കേരളത്തിലും നിരവധി പേരെ ജയിലിലിട്ട് കൊന്നു.  ഇന്ദിരയുടെ ഏകാധിപത്യത്തിനും ദുര്‍ഭരണത്തിനുമെതിരായ വലിയ ജനകീയ പ്രക്ഷോഭം നടന്നു. ആദ്യം യുവാക്കളാണ ്‌സമരരംഗത്തിറങ്ങിയത്. ആ സമരം ജനം ഏറ്റെടുത്തു. ലോകനായക് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍.  ഒടുവില്‍ ഇന്ദിര ജനവിധിക്ക് മുന്നില്‍ തോറ്റമ്പി.

അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ദിരയക്ക് ജയജയപാടുകയായിരുന്നു. അ
ടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാവിഭാഗം കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ദേവകാന്ത ബറുവയായിരുന്നു. അസം കാരന്‍. അദ്ദേഹത്തിന്റെ പ്രശസ്തമായ മുദ്രാവാക്യമുണ്ട്. ഇന്‍ഡ്യയെന്നാല്‍ ഇന്ദിരയാണ്. ഇന്ദിരയെന്നാല്‍ ഇന്‍ഡ്യയും.  ഇതിനെ ഒരു കോണ്‍ഗ്രസ്ുകാരനും തള്ളിപ്പറഞ്ഞിട്ടില്ല. ആരും അടിയന്തരാവസ്ഥയെയും തള്ളിപ്പറഞ്ഞിട്ടില്ല. ഇന്ദിരയ്ക്ക്  ശേഷം പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയും തള്ളിപ്പറഞ്ഞിട്ടില്ല. സോണിയയും രാഹുലും തള്ളിപ്പറഞ്ഞിട്ടില്ല.

അന്ന് ഇന്ദിരയുടെ ഏകാധിപത്യത്തിനെതിരെ പോരാടിയ ജെ.പിക്ക് പിന്നില്‍ അണിനിരന്നവരില്‍ ചിലരും ബംഗലുരിവുലെ യോഗത്തിനെത്തിയിരുന്നു. സി.പി.ഐ അടിയന്തരാവസ്ഥയെ അനുകൂലിച്ചപ്പോള്‍ സി.പി.എം എതിര്‍ത്തിരുന്നു.
 ഇപ്പോള്‍ യു.പി.എ മാറ്റി പുതിയ മുന്നണിക്ക് പേരിട്ടത് രാഹുല്‍ ഗാന്ധിയാണത്രെ. അദ്ദേഹമാണ് ഇന്‍ഡ്യാ എന്ന് പേരിട്ടത്. പലരും അതിനെ കളിയാക്കുന്നുണ്ട്. ലോക പ്രശ്‌സത് കാര്‍ഡിയോളജിസ്റ്റും ജര്‍മ്ന്‍കാരനുമായ പ്രൊഫ. എന്‍.ജോണ്‍ കാം കളിയാക്കുന്നുണ്ട്. യു.പി.എ പേര് മാറ്റി ഇന്‍ഡ്യ എന്നാക്കിയതോടെ പാകിസ്ഥാന്‍ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ അവരുടെ പേര് മാറ്റി യു.എസ്.എ എന്നാക്കിയത്രെ.

  ഏതായാലും രാഹുല്‍ഗാന്ധിയോടും ബാക്കി പ്രതിപക്ഷ സുഹൃത്തുക്കളോടും ചോദിക്കാനുള്ള ഒരു ചോദ്യം.  നിങ്ങള്‍ ദേവകാന്ത ബറുവ പറഞ്ഞ ഇന്‍ഡ്യയെയാണോ ഉദ്ദേശിച്ചത്. ?

Related posts:

Leave a Reply

Your email address will not be published.