ഗോപി സുന്ദറും അമ്യതയും വേർപിരിഞ്ഞു ? ആഘോഷിച്ച് അഭയ ഹിരൺമയി

1 min read

അക്കൗണ്ടുകൾ പരസ്പരം അൺഫോളോ ചെയ്തു. പ്രണയ പോസ്റ്റുകൾ നീക്കി.

സം​ഗീത സംവിധായകനും ​ഗായകനുമായ​ ​ഗോപി സുന്ദറുമായി താൻ പ്രണയത്തിലാണെന്ന വിവരം ​ഗായിക അമ‍ൃത സുരേഷ് സോഷ്യൽമീഡിയ വഴി ലോകത്തെ അറിയിച്ചത് ഒരു വർഷം മുമ്പാണ്. അമൃതയെ സ്നേഹിക്കുന്നവരെ ഈ വാർത്ത ഞെട്ടിച്ചു കളഞ്ഞു. അതിന് കാരണം ​ഗോപി സുന്ദറിന്റെ മുൻ‌കാല ജീവിതമായിരുന്നു. ഭാര്യയെയും രണ്ട് ആൺമക്കളെയും ഉപേക്ഷിച്ചാണ്​ ​ഗോപി സുന്ദർ ​ഗായിക അഭയ ഹിരൺമയിക്കൊപ്പം പതിനാല് വർഷത്തോളം ലിവിങ് ടു​ഗെതർ ജീവിതം നയിച്ചത്. ശേഷം അഭയയുമൊത്തുള്ള ജീവിതം അവസാനിപ്പിച്ചാണ് താരം അമൃത സുരേഷുമായി പ്രണയത്തിലായത്.

അമൃതയുടെ കുടുംബവും ​ഗോപി സുന്ദറുമായുള്ള പ്രണയത്തിന് പിന്തുണ നൽകിയിരുന്നു. ഭർത്താവ് എന്നാണ് പലപ്പോഴും അമൃത ​ഗോപി സുന്ദറിനെ വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇരുവരും വിവാഹിതരായോ എന്ന കാര്യത്തിൽ‌ വ്യക്തതയില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. അതിന് കാരണം ഇരുവരും പരസ്പരം സോഷ്യൽമീ‍ഡിയയിൽ അൺഫോളോ ചെയ്തുവെന്നുള്ളതാണ്. പ്രണയം പ്രഖ്യാപിച്ച് പങ്കുവെച്ച പോസ്റ്റും നീക്കം ചെയ്തിട്ടുണ്ട് അമൃത . എന്തിനും ഏതിനും ​ഗോപി സുന്ദറിനെ കൂടി സോഷ്യൽമീഡിയയിൽ ടാ​ഗ് ചെയ്യാറുള്ള അമൃത ഇപ്പോൾ അങ്ങനെ ചെയ്യാറില്ല. അമൃതയുടെ പുതിയ വീടിന്റെ ​ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനും ​ഗോപി സുന്ദർ എത്തിയിരുന്നില്ല. ഇതെല്ലാം തന്നെയാണ് ആളുകളിൽ സംശയം ജനിപ്പിക്കുന്നത്..

കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് ഇരുവരും കാന‍ഡ യാത്ര നടത്തിയത്. വിദേശ രാജ്യങ്ങളിൽ നിരവധി സ്റ്റേജ് പ്രോ​ഗ്രാമുകൾ ഇരുവരും ഒരുമിച്ച് ചെയ്തിട്ടുണ്ട്. ബന്ധം വേർപിരിഞ്ഞു എന്ന രീതിയിൽ സജീവമായ ചർച്ചകളും വാർത്തകളും വരുന്നുണ്ടെങ്കിലും അമൃതയോ ഗോപി സുന്ദറോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാൽ തങ്ങളുടെ പുതിയ അപ്ഡേഷനുകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലെ പരാമർശങ്ങൾക്ക് രൂക്ഷമായ രീതിയിൽ തന്നെ പ്രതികരിക്കാറുണ്ടായിരുന്ന ഇരുവരും ഇപ്പോൾ മൗനം പാലിക്കുകയാണ്. 

 എപ്പോഴും ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ട് എന്റെ സ്വന്തം, മൈൻ, ഹസ്ബൻഡ് തുടങ്ങിയ ഹാഷ് ടാഗുകളിൽ കുറിപ്പുകളും പോസ്റ്റുകളും ചെയ്യുന്ന അമൃത പുതിയ വീട്ടിലേക്ക് താമസം മാറ്റിയതിന്റെ സന്തോഷം പങ്കിട്ടപ്പോർ ടാഗ് ചെയ്തിരുന്നില്ല.  

​ഗോപി സുന്ദറുമായുള്ള പ്രണയത്തെ തുടർന്ന് ഒട്ടേറെ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളുമാണ് അമൃതക്ക് നേരിടേണ്ടി വന്നത്. നടൻ ബാലയുമായുള്ള വിവാഹ ജീവിതം തകർന്നതിന് ശേഷം 10 വർഷം കഴിഞ്ഞാണ് അമൃത ഗോപി സുന്ദറുമായി അടുക്കുന്നത്. തനിക്കൊരു ചേട്ടനെ ലഭിച്ചുവെന്നായിരുന്നു ഈ പ്രണയത്തെക്കുറിച്ച് അഭിരാമി യുടെ പ്രതികരണം.

അതേസമയം പൂത്തിരി കത്തിച്ച് ആഹ്ലാദം പങ്കു വയ്ക്കുന്ന അഭയ ഹിരൺ മയിയുടെ ദൃശ്യങ്ങളും വൈറലാണ്. സന്തോഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഗോപസുന്ദറും അമൃതയും വേർപിരിഞ്ഞതു കൊണ്ടാണോ എന്ന് പലരും അന്വേഷിക്കുന്നുണ്ട്. ഗോപി സുന്ദർ – അമൃത പ്രണയത്തെ തുടർന്ന് പൊട്ടിത്തെറിക്കുന്ന അഭയയെയാണ് നാം മുൻപ് കണ്ടിരുന്നത്.

Related posts:

Leave a Reply

Your email address will not be published.