ഈന്തപ്പഴം കഴിക്കുന്നത്‌കൊണ്ടുളള ഗുണങ്ങള്‍.

1 min read

ധാരാളം വൈറ്റമിനുകളും പോഷകഗുണങ്ങളും അടങ്ങിയ ഭക്ഷണമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിന്റേത് സ്വാഭാവിക മധുരമാണ്. അത് കൊണ്ട് തന്നെ പ്രമേഹരോഗികള്‍ക്കും ഇതു മിതമായി കഴിക്കാം എന്നു പറയാം. ഈന്തപ്പഴത്തില്‍ 23 വ്യത്യസ്ത തരം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ചെറിയ അളവില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, തയാമിന്‍, ബി റൈബോഫ്‌ലേവിന്‍, നിക്കോട്ടിനിക് ആസിഡ് (നിയാസിന്‍), വിറ്റാമിന്‍ എ എന്നിവയും അടങ്ങിയിട്ടുണ്ട്.

ഈന്തപ്പഴം പൊട്ടാസ്യം, മഗ്‌നീഷ്യം, ചെമ്പ്, സെലിനിയം എന്നിവയുടെ നല്ല ഉറവിടമാണ്. ഈന്തപ്പഴത്തില്‍ മിതമായ അളവില്‍ ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദമുള്ളവര്‍ ഈന്തപ്പഴം കഴിക്കുന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്.

വിളര്‍ച്ചയുള്ളവര്‍ക്ക് മികച്ചതാണ് ഈന്തപ്പഴം. അനീമിയ പ്രശ്‌നങ്ങളുള്ളവര്‍ ഇതു കഴിക്കുന്നതു നല്ലതാണ്. ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിക്കാന്‍ ഇത് ഏറെ നല്ലതാണ്. സ്വാഭാവികമായി അയേണ്‍ തോതു വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയുള്‍പ്പെടെ അസ്ഥി സൗഹൃദ ധാതുക്കളുടെ ഉറവിടമാണ് ഈന്തപ്പഴം. ആരോഗ്യകരവും ശക്തവുമായ അസ്ഥികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ കെ യുടെ ഉറവിടം കൂടിയാണ് അവ.

കാല്‍സ്യം സമ്പുഷ്ടമാണ് ഈന്തപ്പഴം. എല്ലിന്റെയും പല്ലിന്റെയും ബലത്തിന് ഏറെ നല്ലതാണ്. ദിവസവും ഇതു കഴിക്കുന്നത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കും. ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇതേറെ നല്ലതാണ്.

ഈന്തപ്പഴം പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമാണ്. അത് ഫിറ്റ്‌നസ് നിലനിര്‍ത്താനും നമ്മുടെ പേശികളെ ശക്തമാക്കാനും സഹായിക്കുന്നു. സ്ഥിരമായി ജിമ്മില്‍ പോകുന്നവരോട് അവരുടെ ദിനചര്യയുടെ ഭാഗമായി ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഈന്തപ്പഴത്തില്‍ ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത ഷുഗറുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു.

ഈന്തപ്പഴത്തിലെ ഫൈറ്റോ ഹോര്‍മോണുകള്‍ മുഖത്ത് ചുളിവുകള്‍ വീഴുന്നതു തടയുന്നു. ചര്‍മത്തില്‍ മെലാനില്‍ അടിഞ്ഞു കൂടാതെ സൂക്ഷിയ്ക്കുന്നതിനാല്‍ ഇത് ചര്‍മ നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ചര്‍മത്തിന് ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് ഈന്തപ്പഴം.

Related posts:

Leave a Reply

Your email address will not be published.