ഇളയരാജയുടെ മകളും പിന്നണിഗായികയുമായ ഭവതാരിണി ശ്രീലങ്കയില്‍ അന്തരിച്ചു…
1 min readഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയുടെ മകളാണ്. കാന്‍സര്‍ ബാധിതയായി ചികിത്സയിലായിക്കെ ശ്രീലങ്കയില്‍ വച്ചായിരുന്നു അന്ത്യം. 2000ല്‍ ഭാരതി എന്ന ചിത്രത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ച ഭവതാരിണിക്ക് ആ ചിത്രത്തിലെ ഗാനത്തിന് അക്കൊല്ലത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഗായികയായും സംഗീതസംവിധായികയായും തിളങ്ങി. 2002ല്‍ രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിനാണ് ആദ്യമായ് സംഗീതം നല്‍കിയത്. 2019ല്‍ പുറത്തിറങ്ങിയ മായാനദി എന്ന തമിഴ് ചിത്രത്തിനാണ് അവസാനമായി സംഗീതം നല്‍കിയത്. മലയാളത്തില്‍ കളിയൂഞ്ഞാല്‍, ഫ്രണ്ട്‌സ്, പൊന്‍മുടി പുഴയോരത്ത്, മൈഡിയര്‍ കുട്ടിച്ചാത്തന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. കളിയൂഞ്ഞാലിലെ കല്യാണപ്പല്ലക്കില്‍ വേളിപ്പയ്യന്‍ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു.