രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി വിജയ

1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി പ്രഖ്യാപനം നടത്താനൊരുങ്ങി നടന്‍ വിജയ്. ചെന്നൈക്കുസമീപം പനയൂരില്‍ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗമാണ് സംഘടനയെ പാര്‍ട്ടിയാക്കാനുള്ള തീരുമാനമെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് ചര്‍ച്ച നടന്നെന്നാണ് വിവരം. തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളും പാര്‍ട്ടി രൂപവത്കരണ ചര്‍ച്ചകളിലുണ്ട്. നിലവില്‍ വിജയ് മക്കള്‍ ഇയക്കത്തിന് തമിഴ്‌നാട്ടില്‍, താലൂക്ക് തലങ്ങളില്‍വരെ യൂണിറ്റുകളുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സാധ്യത കുറവാണെന്നാണ് സൂചന. പകരം ഏതെങ്കിലുമൊരു സഖ്യത്തിന് പിന്തുണനല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഐ.ടി., അഭിഭാഷക, മെഡിക്കല്‍ രംഗത്ത് പോഷകസംഘടനകളുമുണ്ട്.

Related posts:

Leave a Reply

Your email address will not be published.