ഇനി ഒന്നും കണ്ടില്ല കേട്ടില്ല എന്ന് പറയരുത!

1 min read

കേരളക്കര കൊട്ടിഘോഷിച്ച ഒരു വിവാഹമായിരുന്നു ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും. മകളുടെ വിവാഹത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റിയെ തന്നെ എത്തിച്ച് സുരേഷ് ഗോപിയും സ്റ്റാര്‍ ആയി. ഇന്ത്യന്‍ പ്രധാനമന്ത്രിയും മോഹന്‍ലാലും മമ്മൂട്ടിയും അടക്ക താരങ്ങള്‍ എല്ലാം വിവാഹത്തില്‍ പങ്കെടുത്തു. മലയാളത്തിലെ എല്ലാ സെലിബ്രിറ്റികളും ഒന്നിച്ചെത്തി, ഉത്സവമാക്കിയ വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ പോലും ഭാഗ്യ സുരേഷ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചില്ല എന്നത് ശ്രദ്ധേയമായിരുന്നു. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും കഴിഞ്ഞ വര്‍ഷത്തെ തന്റെ വിദേശ യാത്രകളുടെ ചിത്രം പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു താരപുത്രി. എന്നാല്‍ ഇനി ആ പരാതി ഉണ്ടാവില്ല. എല്ലാ ഫോട്ടോകളും ഒരുമിച്ച് കൊണ്ടുവന്ന് ഡംപ് ചെയ്തിരിക്കുകയാണ് ഭാഗ്യ സുരേഷ്. ഇനി ഒന്നും കണ്ടില്ല കേട്ടില്ല എന്ന് പറയരുത്, എല്ലാം ഇതിലുണ്ട്; എന്ന കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിശ്ചയവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമേ പുറത്ത് വിട്ടിരുന്നുള്ളൂ. ആ ചടങ്ങിന്റെ ചിത്രങ്ങളും ഇപ്പോള്‍ ഭാഗ്യ പുറത്തുവിട്ടിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.