വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കൊന്ന സംഭവത്തിലെ പ്രതി അയല്‍വാസി

1 min read

ഇടുക്കി : നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയല്‍വാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കല്‍ തോമസ് വര്‍ഗീസാണ് പൊലീസിന്റെ പിടിയിലായത്.

മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് സമ്മതിച്ചത്. വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി, ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചു. കമ്പത്ത് നിന്നാണ് പ്രതി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് എന്‍പത് ശതമാനത്തിലധികം കത്തിക്കരിഞ്ഞ നിലയില്‍ അടുക്കളയില്‍ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. സംഭവം നടന്ന സമയത്ത് ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനും മരുമകളും ഇവരുടെ മൂന്ന് മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കൊച്ചു മകള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. ഗ്യാസ് സിലിണ്ടര്‍ മറിഞ്ഞ് വീണുകിടക്കുന്ന നിലയിലായിരുന്നു. അപകടമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്.

Related posts:

Leave a Reply

Your email address will not be published.