ഉർവശി നിർമ്മാണത്തിൽ ഭർത്താവ് സംവിധായകനാവുന്നു

1 min read

ഉർവശി നിർമ്മിക്കുന്ന ചിത്രം, ഭർത്താവ് ശിവപ്രസാദ് സംവിധാനം ചെയ്യുന്നു. എൽ.ഗജദമ്മ എാഴാം ക്ലാസ്സ് ബി സ്‌റ്റേറ്റ് ഫസ്റ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഉർവശിക്കു പുറമേ, ഫോസിൽ ഹോൾഡിംഗ്‌സും ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ്. ഉർവശി തന്നെയാണ് ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്നത്. ഹൃദയം എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്ദ, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം പുതുമുഖങ്ങൾക്ക് വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ്. .

അനിൽ നായർ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഷൈജൽ ആണ്. അൻവർ അലിയുടെ വരികൾക്ക് കൈലാസ്‌മേനോൻ സംഗീതം നൽകും.

ശിവപ്രസാദിന്റെ ആദ്യ സംവിധാന സംരംഭമാണ് എൽ.ജഗദമ്മ എാഴാം ക്ലാസ് ബി സ്‌റ്റേറ്റ് ഫസ്റ്റ്. സംവിധാനത്തിനു പുറമേ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ശിവപ്രസാദിന്റേതു തന്നെ.

Related posts:

Leave a Reply

Your email address will not be published.