ഇന്ത്യന്‍ വിജയം ആഘോഷിച്ച് ഗൂഗിള്‍ സിഇഒ; പാക്ക് ആരാധകനുള്ള മറുപടി വൈറല്‍

1 min read

വാഷിങ്ടന്‍: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിന്റെ പേരില്‍ ചൊറിയാനെത്തിയ പാക്ക് ആരാധകനു മറുപടിയുമായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങിലെ അവസാന ഓവറുകള്‍ കണ്ട് ദീപാവലി ആഘോഷിച്ചെന്ന സുന്ദറിന്റെ ട്വീറ്റിനെതിരെയാണ് പാക്കിസ്ഥാന്‍ ആരാധകന്‍ രംഗത്തെത്തിയത്. അവസാന മൂന്ന് ഓവറുകള്‍ വീണ്ടും കണ്ടാണു ഞാന്‍ ദീപാവലി ആഘോഷിച്ചത്. എന്തൊരു മത്സരം, എന്തൊരു പ്രകടനം’ എന്നായിരുന്നു സുന്ദറിന്റെ ട്വീറ്റ്.

ആദ്യ മൂന്ന് ഓവര്‍ കാണണമെന്നായിരുന്നു പാക്കിസ്ഥാന്‍ ആരാധകന്‍ സുന്ദര്‍ പിച്ചൈയ്ക്കു നല്‍കിയ ഉപദേശം. ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, ഓപ്പണര്‍ കെ.എല്‍. രാഹുലും ചെറിയ സ്‌കോറുകള്‍ക്കു പുറത്തായിരുന്നു. വിരാട് കോലിയുടെ മികവിലാണ് ഇന്ത്യ പിന്നീടു മത്സരത്തിലേക്കു തിരിച്ചെത്തിയത്. എന്നാല്‍ ആദ്യ മൂന്ന് ഓവറുകളും കണ്ടെന്നും ഭുവനേശ്വര്‍ കുമാറിന്റെയും അര്‍ഷ്ദീപ് സിങ്ങിന്റെയും എന്തൊരു സ്‌പെല്ലായിരുന്നെന്നും ഗൂഗിള്‍ സിഇഒ മറുപടി നല്‍കി.

സുന്ദറിന്റെ മറുപടി സമൂഹമാധ്യങ്ങളില്‍ വൈറലാണ്. സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നാലു വിക്കറ്റിനാണു ജയിച്ചത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്ന കോലി ഇന്ത്യന്‍ ബാറ്റിങ്ങിനെ മുന്നില്‍നിന്നു നയിച്ചു. 6 ഫോറും 4 സിക്‌സുമടങ്ങുന്നതാണ് കോലിയുടെ ഉജ്വല ഇന്നിങ്‌സ്. അവസാന ഓവറിലെ സൂപ്പര്‍ ക്ലൈമാക്‌സിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.

Related posts:

Leave a Reply

Your email address will not be published.