ഹമാസ് റാലിക്ക് അനുവാദമില്ല, നിങ്ങള്‍ക്കില്ല, ഞങ്ങള്‍ക്കാകാം. ഇതല്ലേ ഇരട്ടത്താപ്പ്
1 min readനിങ്ങള്‍ ഹമാസ് റാലി നടത്തിയില്ലേ, എന്നാല്‍ ഞങ്ങളും റാലി നടത്തുമെന്ന് കോണ്‍ഗ്രസ് , എന്നാല്‍ അതൊന്ന് കാണട്ടെയെന്ന് എല്‍.ഡി.എഫും.
നവംബര്‍ 23 ന് കോഴിക്കോട്ടാണ് കോണ്‍ഗ്രസുകാര്‍ ഹമാസ് അനുകൂല റാലി നടത്താന്‍ തീരുമാനിച്ചത്. നേരത്തെ മുസ്ലിംമതസംഘടനകളും അതിന് ശേഷം സി.പി.എമ്മും കോഴിക്കോട് ഹമാസ് അനുകൂല റാലി നടത്തിയിരുന്നു. മുസ്ലിം സംഘടനകള്‍ നടത്തിയ റാലിയില്‍ പ്രസംഗിച്ച ശശിതരൂര്‍ ഹമാസ് നടത്തുന്ന അക്രമത്തെയും തള്ളിപ്പറഞ്ഞപ്പോള്‍ ആ വേദിയില്‍ വച്ച് തന്നെ തരൂരിന്റെ യു.ഡി.എഫിലെ ലീഗ് നേതാക്കള്‍ തന്നെ തരൂരിനെ തിരുത്തിയിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കുമ്പോള്‍ വോട്ട് കിട്ടാതായി പോവേണ്ട എന്നു കരുതിയാണ് പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി എന്ന പേരിട്ട് മുസ്ലിം സംഘടനകള്‍ നടത്തിയ സമ്മേളനത്തില്‍ മൃദുവായൊന്ന് ഹമാസിനെ വിമര്‍ശിക്കാന്‍ തരൂര്‍ ധൈര്യപ്പെട്ടത്. തരൂര്‍ ബുദ്ധിമാനായിരുന്നു. നിങ്ങളൊക്കെ മുസ്ലിം വോട്ട് നേടാന്‍ ഹമാസ് അനുകൂല റാലി നടത്തുന്നു. നിങ്ങള്‍ പിടിക്കുന്ന വോട്ട് എനിക്കും കിട്ടും. അതോടൊപ്പം ഞാന്‍ മൃദുവായൊന്ന് ഹമാസിനെ വിമര്‍ശിക്കും. അപ്പോള്‍ കൃസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും വോട്ട് തിരുവനന്തപുരത്ത് എനിക്കും കിട്ടു. എങ്ങനെയുണ്ട് ഐഡിയ. പക്ഷേ അത്രയ്‌ക്കൊന്നും ബുദ്ധിമാനാകാന്‍ ലീഗ് സമ്മതിച്ചില്ല. ലീഗ് നേതാക്കള്‍ വേദിയില്‍ വച്ചു തന്നെ തരൂരിനെ തിരുത്തി. മണിക്കൂറുകള്‍ക്കകം തരൂരും ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങി ഹമാസ് ഭീകരര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. ലീഗിനെക്കാള്‍ മുന്‍പന്തിയില്‍ തരൂരിനെതിരെ പ്രതികരിച്ചത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു.
അടുത്ത ഊഴം സി.പി.എമ്മിന്റെതായിരുന്നു. കേരളത്തിലെ മുസ്ലിംവോട്ട് മൊത്തത്തില്‍ റാഞ്ചാന്‍ കരാര്‍ എടുത്തിരിക്കുകയാണല്ലോ അമ്മായിഅച്ചനും മരുമകനും. പിന്നെ ഒരു ചൂണ്ടയുമിട്ടു നോക്കി. മധുരിച്ച് തുപ്പാനും വയ്യ കയ്ച്ചിട്ട് ിറക്കാനും വയ്യ എന്ന രീതിയിലായി ലീഗ്. പലസ്തീന്‍ എന്നു കേട്ടപ്പോള്‍ ലീഗിന് ഹൃദയത്തില്‍ നിന്നിടിമുഴക്കം. എന്നാല്‍ യു.ഡി.എഫ് എന്നു കേട്ടപ്പോള്‍ വീണ്ടും ചാഞ്ചാട്ടം. ഇപ്പുറത്ത് സി.പി.എം കാത്തിരിക്കുന്നു. ഞാന്‍ വരാം , സമയമായിട്ടില്ല എന്ന നിലപാടിലാണ് ലീഗ്.
അതിനിടയില്‍ മലപ്പുറത്ത ്ആര്യാടന്റെ മകന്‍ ഷൗക്കത്ത് മറ്റൊരു പലസ്തീനുമായി മുന്നോട്ടവരികയാണ്. എന്താണ് കോണ്‍ഗ്രസ് ഹമാസ് അനുകൂല റാലി നടത്താത്തത്. കോണ്‍ഗ്രസ് നടത്തുന്നില്ലെങ്കില്‍ ഞാന്‍ നടത്തിക്കൊള്ളാം എന്നായി ഷൗക്കത്ത്. പറ്റില്ലെന്ന് കോണ്‍ഗ്രസും. ഞങ്ങള്‍ നടത്തിക്കൊള്ളാം. നിങ്ങളങ്ങിനെ ഷൈന്‍ ചെയ്യേണ്ട എന്ന് ഷൗക്കത്തിനോട് പാര്‍ട്ടി പറയുന്നു. ആര്യാടന്‍ അതൊന്നും ഗൗനിക്കുന്നേയില്ല.
ഉപ്പ ആര്യാടന്‍ മുസ്ലിം മതമൗലിക വാദികള്‍ക്കും ലീഗിനുമൊക്കെ എതിരായിരുന്നു. അതേ ലൈന്‍ പിടിച്ചാല്‍ രക്ഷപ്പെടില്ല എന്ന് ്മകന്‍ ആര്യാടന് മനസ്സിലായി. അതോണ്ടാണ് കുറച്ചു ദീനും കൂട്ടി അടിക്കാമെന്ന് കരുതിയത്. തെളിച്ച വഴിയേ വന്നില്ലെങ്കില്‍ വന്നവഴിയേ തെളിക്കുക. അത്ര തന്നെ. അപ്പോഴേക്കും ഷൗക്കത്തിന് സഹായ ഹസ്തവുമായി എ.കെ.ബാലന്‍ സഖാവും വന്നു.
ലീഗില്ലെങ്കില്‍ ഷൗക്കത്തായാലും മതി എന്നാണോ സി.പി.എമ്മിന്. എതായാലും കോണ്‍ഗ്രസ് അച്ചടക്ക ഭീഷണിയും തിരുവഞ്ചൂര്‍ കമ്മിറ്റിയുമൊക്കെ പ്രഖ്യാപിച്ചു.
അപ്പോഴാണ് കോഴിക്കോട് ഒരു ഹമാസ് റാലി നടത്തിയാലെന്താ എന്ന് കോണ്‍ഗ്രസ് ആലോചിച്ചത്. എന്നാല്‍ നടത്തിക്കളയാം എന്നും അവര്‍ തീരുമാനിച്ചു. ഡല്‍ഹിയിലും യു.പിയിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലുമൊന്നും അവര്‍ ഹമാസ് അനുകൂല റാലി നടത്തില്ല. അത് കേരളത്തില്‍ മാത്രമേ നടത്തൂ.
അതിന്റെ കാര്യമറിയാമല്ലോ.
23 നാണ് കോഴിക്കോട് റാലി നടത്താന്‍ ്തീരുമാനിച്ചത്. അനുമതി നല്‍കില്ലെന്ന് സര്‍ക്കാരും. ഹമാസ് മോശക്കാരായതുകൊണ്ടല്ല . രണ്ട് ദിവസം കഴിഞ്ഞ് മുഖ്യമന്ത്രി അതുവഴി പോകുന്നുണ്ട്. അതുകൊണ്ട് കടപ്പുറത്ത് റാലി നടത്താന്‍ പറ്റില്ല.
അപ്പോള്‍ നിങ്ങള്‍ക്ക് പലസ്തീനും ഹമാസും ഒന്നും പ്രശ്‌നമല്ല, രാഷ്ട്രീയ മുതലെടുപ്പാണ് പ്രശ്‌നം എന്ന് വ്യക്തമല്ലേ. സി.പി.എം റാലി നടത്തുമ്പോള്‍ അത് രാഷ്ട്രീയദുഷടലാക്കോടായൊണെന്നാണ് വി.ഡി. സതീശന്‍ പറയുന്നത്. അപ്പോള്‍ മുസ്ലിം ലീഗും മറ്റ് സംഘടനകളംും നടത്തിയാല്‍ അത് ദുഷടലാക്കല്ലോ സതീശാ. പിന്നെ നിങ്ങള്‍ നടത്താന്‍ പോകുന്നത്.
സി.പി.എം നടത്തിയതോ , ആര്‍ക്കു് വേണ്ടിയായിരുന്നു. പലസ്തീന് വേണ്ടിയായിരുന്നെങ്കില്‍ കോണ്‍ഗ്രസ് നടത്തിയാലും നിങ്ങള്‍ അതിനെ പിന്തുണയ്‌ക്കേണ്ടേ. അപ്പോള്‍ നിങ്ങള്‍ക്കും വേണ്ടത് വോട്ട് തന്നെ.
എന്തിന് വേണ്ടിയാണ് നിങ്ങള്‍ ഹമാസ് അനുകൂല റാലി നടത്തുന്നത് എന്നു കൂടി കേരളീയരോട് പറയണേ.
ഇസ്രയേലില്‍ കയറി മൃഗീയ ആക്രമണം നടത്തിയ ഹമാസുകളുടെ നടപടിയെ നിങ്ങള്‍ അപലപിച്ചോ. കുഞ്ഞുകുട്ടികളെ ചുട്ടുകൊന്നതിനെ നിങ്ങള്‍ തള്ളിപ്പറഞ്ഞോ. ഉത്സവാഘോഷത്തിനിടെ നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്തു യുവതികളെ മുടിക്ക് പിടിച്ച് വെടിവച്ചുകൊന്നതിനെ നിങ്ങള്‍ അപലപിച്ച്. പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോയി മാനഭംഗ പ്പെടുത്തിയ ശേഷം കൊലപ്പെടുത്തി നഗ്നശരീരത്തില്‍ തുപ്പിയതിനെ നിങ്ങള്‍ക്ക് നടുക്കമുണ്ടായില്ലേ. തട്ടിക്കൊണ്ടുപോയവരുടെ നഗ്നശരീരം ഗാസ നഗരത്തിലേക്ക് ട്രക്കില്‍ കൊണ്ടുപോയപ്പോള്‍ അരുത് മക്കളെ നിരപരാധികളോട് ഇങ്ങനെ ക്രൂരതകാണിക്കരുത് എന്നായിരുന്നു ഗാസയിലെ ജനം പറഞ്ഞിരുന്നത്. അല്ല നിരപരാധികള്‍ ട്രക്കില്‍ കിടന്ന പിടയ്ക്കുമ്പോള്‍ ആ ജനം ആര്‍ത്തുവിളിക്കുകയായിരുന്നു. അള്ളാഹു അക്ബര്‍ വിളിക്കുകയായിരുന്നു. വലിയ വടികള്‍ കൊണ്ട് ആ മൃതദേഹങ്ങളിലും മരണത്തോട് മല്ലിടുന്നവരെയും തല്ലുകയായിരുന്നു. കാര്‍ക്കിച്ചു തുപ്പുകയായിരുന്നു ആ ജനം ചെയ്തത്. അതൊന്നും നിങ്ങള്‍ കണ്ടില്ലെ.
എന്തിനധികം ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ധികളാക്കി വച്ചവരെ നിരപരാധികളെ വിട്ടുകൊടുക്കാന്‍ നിങ്ങള്‍ പറഞ്ഞോ.
ഗാസയിലെ ജനങ്ങളെ ഇളക്കി വിടുന്ന ഹമാസിന്റെ നേതാക്കളൊക്കെ ഇസ്മയില്‍ ഹനിയയും ഖലീദ് മാഷലുമൊക്കെ ഖത്തറിലും മറ്റും സുഖമായി കഴിയുകയാണെന്ന് നിങ്ങള്‍ക്കറിയുമോ. അവര്‍ ശതകോടിശ്വരന്മാരാണെന്ന കാര്യം നിങ്ങള്‍ പുറത്തുപറയാറുണ്ടോ. പലസ്തീന്റെ പേരില്‍ ലോകത്തെമ്പാടും നിന്നും പിരിച്ച തുക പഴയ യാസര്‍ അറാഫത്ത് സ്വന്തം പേരിലാക്കിയ കഥ നിങ്ങള്‍ നാട്ടുകാരോട് പറഞ്ഞുകൊടുത്തിട്ടുണ്ടോ. അറാഫത്തിന്റെ പി.എല്‍.ഒക്കാരെ ഓടിച്ച ശേഷം ഗാസയില്‍ അധികാരം സ്ഥാപിച്ച ഹമാസിന്റെ നേതാക്കളും ഇതുതന്നെയാണ ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാമോ. അത് നിങ്ങള്‍് നാട്ടുകാരോട് പറഞ്ഞുകൊടുത്തിട്ടുണ്ടോ.
അതുപോട്ടെ , അതങ്ങ് ജറുസലേമിലല്ലെ. ഇവിടെ നമ്മുടെ നാട്ടില്‍ ,നമ്മുടെ കാശ്മീരില്‍ 90 കളുടെ ആദ്യം പാക് അനൂകൂല തീവ്രവാദികളും മറ്റും കശ്മീരി പണ്ഡിറ്റുകളെ പിറന്ന മണ്ണില്‍ നിന്ന് അടിച്ചോടിച്ചപ്പോള്‍ അതിനെ നിങ്ങള്‍ അപലപിച്ചോ. ജമ്മുവിലെയും ഡല്‍ഹിയിലേയും തെരുവുകളിലേക്ക് കശ്മീര്‍ താഴ്വവരയില്‍ നിന്ന് പ്രാണരക്ഷാര്‍തഥം ഓടിപ്പോയവര്‍ക്ക് വേണ്ടി നിങ്ങള്‍ കണ്ണീര്‍പൊഴിച്ചിരുന്നുവോ. എത്രയെത്ര സ്ത്രീകളെ അന്നു തൊലിയുരുച്ചു കൊന്നതെന്ന് നിങ്ങള്‍ക്കറിയുമോ. എത്രപേരെ വെടിവച്ചുകൊന്നും. അന്ന് നിങ്ങളെവിടെ പോയിരുന്നു.
അല്ലയോ , കോണ്‍ഗ്രസുകാരാ.സി.പി.എം കാരാ , ഹമാസിന് വേണ്ടി സമ്മേളനം നടത്തുന്ന നിങ്ങള്‍, അതിന്റെ പേരില്‍ വോട്ടുപിടിക്കാന്‍ ഹമാസ് അനുകൂല റാലി നടത്തുകയും അതേ സമയം അത് തടയുകയും ചെയ്യുന്ന നിങ്ങള്‍ ഇക്കാര്യവുമൊന്ന് നാട്ടുകാരോട് പറയേണമേ.
ReplyForward |