ഗരുഡനിലെ വേഷം ബിജുമേനോന്‍ ചോദിച്ചു വാങ്ങിയത്

1 min read

Suresh Gopi - Biju Menon Movie Garudan wrapped up filming.

ഗരുഡനില്‍ ഏറ്റവുമധികം കയ്യടി വാങ്ങിയത് ബിജുമേനോന്റെ കഥാപാത്രവും പ്രകടനവുമാണ്. ഒട്ടേറെ ദുരൂഹതകളുള്ള ഒരു കഥാപാത്രം. കോളേജ് അധ്യാപകനായ നിശാന്ത്. മറ്റു സിനിമകളിലേതുപോലെ തന്നെ മുന്‍ധാരണകള്‍ക്ക് പിടികൊടുക്കാതെയുള്ള വേഷം. ഗരുഡനു ശേഷം അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ബിജുമേനോനെ തേടിയെത്തിയത്. അദ്ദേഹത്തിന്റെ കരിയറിലെ വ്യത്യസ്തമായൊരു കഥാപാത്രമാണ് ഗരുഡനിലെ നിശാന്ത്. സംവിധായകന്‍ അരുണ്‍ വര്‍മ്മയില്‍ നിന്നാണ് ബിജുമേനോന്‍ കഥ കേള്‍ക്കുന്നത്. മുഴുവന്‍ കേട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായത് കോളേജ് അധ്യാപകനായ നിശാന്തിന്റെ വേഷമാണ്. മറ്റാരില്‍ നിന്നും കാള്‍ഷീറ്റ് വാങ്ങിയിട്ടില്ലെങ്കില്‍ ആ വേഷം താന്‍ ചെയ്യാമെന്ന് ബിജുമേനോന്‍. തേടിയ വള്ളി കാലില്‍ ചുറ്റിയ അനുഭവമായിരുന്നു സംവിധായകന്. ആ വേഷം ചെയ്യാന്‍ പറ്റുമോയെന്ന് ബിജുമേനോനോട് ചോദിക്കാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ ബിജുമേനോന്‍ ചോദിച്ചു വാങ്ങിയ വേഷമാണ് ഗരുഡനിലേത്.

കഥാപാത്രങ്ങളില്‍ വ്യത്യസ്തത പുലര്‍ത്താന്‍ ബിജുമേനോന്‍ എന്നും ശ്രദ്ധിച്ചിരുന്നു. നായകനായും വില്ലനായും സഹനടനായും അച്ഛനായും മാറിമാറി വന്നു ബിജുമേനോന്‍. എല്ലാം പ്രേക്ഷകമനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങള്‍.  

Related posts:

Leave a Reply

Your email address will not be published.