പ്രതി അസ്ഫാക്ക് ആലമിന് വധശിക്ഷ

1 min read

ആലുവയില്‍ അഞ്ചു വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി കൊന്ന നരാധമന് ഇനി തൂക്കു കയര്‍. തട്ടിക്കൊണ്ടുപോയ ആ അഞ്ചു വയസ്സുകാരിയെ ജൂലൈ 28നാണ് ആലുവ മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ പെണ്‍കുഞ്ഞിനെ തട്ടികൊണ്ടുപോയി
പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി 328, 364, 366എ, 367 വകുപ്പുകളില്‍ പത്ത് വര്‍ഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.