തൃശൂരിലെ ക്യാംപസുകളെ ആവേശത്തിലാക്കി ബോബി ചെമ്മണ്ണൂരിന്റെ യാത്ര

1 min read

തൃശൂര്‍: ലഹരി വിരുദ്ധ സന്ദേശവുമായി ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന യാത്രയ്ക്ക് തൃശൂരിലെ ക്യാംപസുകളില്‍ ആവേശകരമായ സ്വീകരണം. മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കുട്ടനെല്ലൂര്‍ അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളെജ്, സെന്റ് തോമസ് കോളെജ് എന്നിവിടങ്ങളിലായിരുന്നു പര്യടനം.

ഫുട്‌ബോളാണ് ലഹരിയെന്ന സന്ദേശവുമായി ആടിയും പാടിയും ഗോളടിച്ചും ക്യാപസുകളിലെത്തിയ ബോബി ചെമ്മണ്ണൂരിന് തൃശൂരിലും വന്‍ വരവേല്‍പാണ് ലഭിച്ചത്. രാവിലെ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും പിന്നാലെ കുട്ടനെല്ലൂര്‍ അച്യുത മേനോന്‍ ഗവണ്‍മെന്റ് കോളെജിലും ഫുട്‌ബോള്‍ ലഹരി അലയടിച്ചു. ഉച്ചതിരിഞ്ഞ് സെന്റ് തോമസ് കോളെജിലും പര്യടനം നടത്തി. ആര്‍പ്പുവിളികളോടെയാണ് ബോചെയെ ക്യാംപസുകള്‍ സ്വീകരിച്ചത്. പരിപാടിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

മറഡോണയുടെ മനോഹര ശില്പം നിര്‍മ്മിച്ചവരെയും സോഷ്യല്‍ മീഡിയ താരങ്ങളെയും ആദരിച്ചു. കുട്ടികള്‍ക്കൊപ്പം ഗോളാരവത്തില്‍ പങ്കുചേര്‍ന്നു യാത്രാ സംഘം. ബോബി ചെമ്മണ്ണൂരിന്റെ ഇന്‍സ്റ്റയില്‍ യാത്രയുടെ ചിത്രങ്ങളും റീലും ഷെയര്‍ ചെയ്യാനവസരമുണ്ട്. മികച്ച സെല്‍ഫിക്ക് സ്വര്‍ണപന്താണ് സമ്മാനം. റീലുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലോകകപ്പ് ഫൈനല്‍ ബോബി ചെമ്മണ്ണൂരിനൊപ്പം കാണാനും അവസരമൊരുക്കും.

Related posts:

Leave a Reply

Your email address will not be published.