വീട്ടില്‍നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍നിന്ന് ലഭിച്ചു.

1 min read

താമരശ്ശേരി: കോഴിക്കോട് താമരശേരി അണ്ടോണയില്‍ കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലില്‍ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍, മുഹമ്മദ് അമീന്റെ മൃതദേഹമാണ് വീടിന് സമീപത്തെ പുഴയില്‍ കണ്ടെത്തിയത്. കുട്ടിക്കായി പ്രതീക്ഷയോടെ തെരെച്ചില്‍ തുടരുന്നതിനിടെ മൃതദേഹം കണ്ടെത്തിയത് ഗ്രാമത്തെയാകെ ദുഖത്തിലാഴ്ത്തി.

മുഹമ്മദ് അമീനെ കണ്ടെത്തുമെന്ന പ്രതീക്ഷയിലും ഇതിനായുള്ള പ്രാര്‍ത്ഥനയിലുമായിരുന്നു നാടും നാട്ടുകാരും. എവിടേക്കെങ്കിലും കുട്ടി മാറി നിന്നതാവാമെന്നായിരുന്നു വീട്ടുകാരും കരുതിയിരുന്നത്. അതിനാല്‍ വീടിന് സമീപത്തെ പുഴയില്‍ തെരച്ചില്‍ നടത്തുമ്പോഴും മറ്റിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വെള്ളിയാഴ്ച നാല് മണിയോടെയാണ് മുഹമ്മദ് അമീനെ കാണാതായത്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ തെരിച്ചിലിനിടെ പുഴയില്‍ നിന്ന് മുഹമ്മദ് അമീന്റെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ ഇവിടെയെത്തി പരിശോധന നടത്തി. വീടിനടുത്തും പരിസരപ്രദേശങ്ങളിലും ഇന്നലെ അര്‍ദ്ധ രാത്രി വരെ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാവിലെ തെരച്ചില്‍ വീണ്ടും തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു അമീന്‍. കുസൃതിയോടെ എന്നും കണ്ടിരുന്ന എട്ടുവയസ്സകാരന്റെ വിയോഗത്തിന്റെ ദുഖത്തിലാണ് അണ്ടോണ എന്ന ഗ്രാമം. മുഹമ്മദ് അമീന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മുഹമ്മദ് അമീന്‍ കളരാന്തിരി ജി എം എല്‍ പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് അമീന്‍.

Related posts:

Leave a Reply

Your email address will not be published.