മദ്യപാനിയെ രാജവെമ്പാല കടിച്ചു
ഡോക്ടറെ വിശ്വസിപ്പിക്കാന്‍
ചത്ത പാമ്പിനെയും കൊണ്ടുവന്നു

1 min read

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പാമ്പുകളില്‍ ഒന്നാണ് രാജവെമ്പാല. ഇവ കടിച്ചാല്‍ 15-20 മിനുട്ടുകള്‍ക്കുള്ളില്‍ ഒരു മനുഷ്യന് മരണം സംഭവിക്കാം. എന്നാല്‍ അതിശയകരമായ ഒരു അവകാശവാദവുമായാണ് ഒരു യുവാവ് ഉത്തര്‍ പ്രദേശ് ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം എത്തിയത്. തന്നെ കടിച്ച രാജവെമ്പാല ചത്തുവെന്ന് അവകാശപ്പെട്ടാണ് ഒരു മദ്യപാനിയായ മനുഷ്യന്‍ ആശുപത്രിയില്‍ എത്തിയത്.

ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കാണ് ഇയാള്‍ വിചിത്രമായ വാദവുമായി എത്തിയത്. ഒരു രാജവെമ്പാല തന്നെ രണ്ടുതവണ കടിച്ചെന്നും പാമ്പ് അധികം താമസിയാതെ ചത്തെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടത്. ഇത് തെളിയിക്കാന്‍ ചത്ത പാമ്പിനെ ഒരു പോളിത്തീനില്‍ കവറില്‍ ഇയാള്‍ പൊതിഞ്ഞെടുത്തിരുന്നു.

ഇന്‍സ്റ്റഗ്രാമിലെ ഒരു മീം പേജില്‍ ഇയാള്‍ ഡോക്ടര്‍മാരുമായി സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യത്തിന്റെ ലഹരിയിലാണ് ഇയാള്‍ എന്ന് വ്യക്തമാണ് വീഡിയോയില്‍. ആശുപത്രി കിടക്കയില്‍ ഇരിക്കുന്ന ആളെയാണ് വീഡിയോയില്‍ കാണുന്നത്. തന്റെ കാലില്‍ പാമ്പ് കടിയേറ്റത് കാണിച്ച് ആവശ്യമായ കുത്തിവയ്പ്പുകള്‍ നല്‍കാന്‍ ഡോക്ടര്‍മാരോട് ഇയാള്‍ ആവശ്യപ്പെടുന്നത് കാണാം. ഇതിനകം ആയിരക്കണക്കിന് കാഴ്ച്ചക്കാരും നൂറുകണക്കിന് കമന്റുകളുമാണ് ഈ വീഡിയോയ്ക്ക് ഉള്ളത്.

അതേ സമയം വീഡിയോയില്‍ ഇയാള്‍ക്ക് അനുകൂലമായും എതിര്‍ത്തും നിരവധി കമന്റുകള്‍ ഉണ്ട്. ഇയാള്‍ മദ്യലഹരിയില്‍ ആയതിനാല്‍ ഇതെല്ലാം അയാളുടെ തോന്നല്‍ ആകാം എന്നാണ് പല കമന്റുകളും. എന്നാല്‍ ഇയാള്‍ വളരെ ഭാഗ്യവനാണെന്നും, ഇയാളുടെ ഇപ്പോഴത്തെ ആരോഗ്യ നില ചോദിക്കുന്നവരും കമന്റ് ബോക്‌സില്‍ ഉണ്ട്.

Related posts:

Leave a Reply

Your email address will not be published.