തൃശൂരില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശു ചത്ത നിലയില്‍

1 min read

തൃശൂര്‍ : തൃശൂര്‍ പാലപ്പിള്ളിയില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശു ചത്ത നിലയില്‍. എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. നേരത്തെ ഒരു പട്ടിയും പശുവും പേവിഷബാധയെ തുടര്‍ന്ന് ചത്തിരുന്നു.

അതേസമയം വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആശുപത്രിക്കകത്ത് വച്ച് ചികിത്സ തേടിയെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപര്‍ണ (31) യ്ക്കാണ് കാലില്‍ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപര്‍ണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.

ഇതിനിടെ തൃശൂര്‍ ചാലക്കുടിയില്‍ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവു നായ്ക്കളുടെ ജഡം കണ്ടെത്തിയത് . വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. പട്ടികളുടെ ജഡത്തിന്റെ സമീപത്തു നിന്ന് കേക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . കേക്കില്‍ വിഷം കലര്‍ത്തി കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.

Related posts:

Leave a Reply

Your email address will not be published.