വിവാദ രാമായണ പോസ്റ്റ് : എം.എൽ.എ. യോട് വിശദീകരണം തേടി സി.പി.ഐ.
1 min readരാമായണത്തെ അധിക്ഷേപിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട സിപിഐ നേതാവും തൃശൂർ എം.എൽഎ.യുമായ പി.ബാലചന്ദ്രനോട് വിശദീകരണം തേടി സി.പിഐ. വിശദീകരണം എഴുതി നൽകേണ്ടെന്നും ജില്ലാ എക്‌സിക്യൂട്ടീവിൽ നേരിട്ടെത്തി നൽകണമെന്നുമാണ് പാർട്ടി നിർദ്ദേശം. ഈ മാസം 31നാണ് അടിയന്തിര ജില്ലാ എക്‌സിക്യൂട്ടീവ് യോഗം. എം.എൽ.എ.യുടെ രാമായണ അധിക്ഷേപം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാധ്യതകളെ ഇല്ലാതാക്കുമെന്ന് മുന്നണിയിൽ വിമർശനമുയർന്നതിനെ തുടർന്നാണ് സിപിഐയിൽ നിന്ന് ഇത്തരമൊരു നീക്കമുണ്ടായത്.
ലക്ഷ്മണൻ ഇറച്ചിയും പൊറോട്ടയും വാങ്ങിക്കൊണ്ടു വന്നു. സീത എല്ലാവർക്കും വിളമ്പിക്കൊടുത്ത തുടങ്ങിയ കുറിപ്പാണ് വിവാദമായത്. ഇതോടെഫെയ്‌സ്ബുക്ക് കുറിപ്പ് പിന്‍വലിച്ച് എംഎൽഎ ക്ഷമാപണവും നടത്തി. പോസ്റ്റ് ചെയ്തത് പഴയ കഥയാണെന്നും ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നുമാണ് ഖേദപ്രകടനത്തോടൊപ്പം അദ്ദേഹം കുറിച്ചത്. വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി നിയമ നടപടിക്കൊരുങ്ങിയ ഘട്ടത്തിലാണ് ക്ഷമാപണവുമായി പി.ബാലചന്ദ്രൻ എംഎൽഎ രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ വക കാരണം കാണിക്കൽ നോട്ടീസും.