പിണറായിയെ താങ്ങി മടുത്തു, പെൻഷൻ വാങ്ങി ഒതുങ്ങികഴിയാമെന്ന് ഇ.പി.ജയരാജൻ

1 min read

കിട്ടുന്ന പെൻഷനും വാങ്ങി ഒതുങ്ങിക്കഴിയാമെന്ന ചിന്തയിലാണ് താനെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ. അടിസ്ഥാനമില്ലാത്ത വിഷയങ്ങളുടെ പേരിൽ എന്തിന് വെറുതെ ആക്ഷേപങ്ങൾ വരുത്തി വെയ്ക്കുന്നു എന്നും ഇ.പി. പറയുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇ.പി.യുടെ ഈ വെളിപ്പെടുത്തൽ.

തനിക്കെതിരെ പാർട്ടിയിൽ ചർച്ച വന്നതിന് പിന്നിലെ കാര്യങ്ങളൊക്കെ അറിയാമെന്ന് പറഞ്ഞ ഇ.പി. അതൊന്നും ഇപ്പോൾ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അറിയിച്ചു. പാർട്ടിക്ക് ദോഷം വരുന്ന ഒന്നും വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറല്ല.  സിപിഎമ്മിനുള്ളിൽ ഉരുണ്ടു കൂടുന്ന അസ്വാരസ്യങ്ങളാണ് ഇ.പി.യുടെ വാക്കുകളിലൂടെ പുറത്തു വരുന്നത്. എക്കാലവും പിണറായി വിജയന് കവചമായി നിന്നിരുന്ന
ആളാണ് ഇ.പി.ജയരാജൻ. ഇപ്പോഴിതാ പിണറായി വിജയന്റെ കുടുംബാഗങ്ങളും തുടരെത്തുടരെ വിവാദങ്ങളിൽ അകപ്പെടുകയാണ്. അവരെയും സംരക്ഷിക്കേണ്ട ഗതികേടിലാണ് പാർട്ടി നേതൃത്വം. മുൻപ് കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കെതിരെ ആക്ഷേപങ്ങൾ ഉയർന്നപ്പോൾ അതൊന്നും പാർട്ടി കാര്യമല്ല എന്നു പറഞ്ഞ് കൈകഴുകി സിപിഎം നേതൃത്വം. എന്നാൽ വീണാവിജയന്റെ അഴിമതി സംബന്ധിച്ച വാർത്തകളോട് പാർട്ടി സ്വീകരിച്ച നിലപാട് അങ്ങനെയായിരുന്നില്ല.  മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്തു മന്ത്രിയുടെ ഭാര്യയുമാണ്. അതുകൊണ്ടുതന്നെ പല്ലും നഖവും ഉപയോഗിച്ച് വിമർശകരുടെ വായടപ്പിക്കാനുള്ള ഉത്തരവാദിത്വം പാർട്ടിയിൽ എത്തിയിരിക്കുകയാണ്. മുതിർന്ന സിപിഎം അംഗങ്ങൾക്ക് അതിൽ എതിർപ്പുണ്ടെങ്കിലും അതൊന്നും പുറത്തു പ്രകടിപ്പിക്കാനാവാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയെ സംരക്ഷിച്ച് പാർട്ടിയിൽ താൻ ഒറ്റപ്പെടുന്നു എന്ന ചിന്തയും ഇ.പി.ക്കുണ്ട്. പാർട്ടിയിൽ തനിക്കെതിരെ ഉയരുന്ന കലാപക്കൊടി അതിന്റെ സൂചനയാണെന്നും അദ്ദേഹം തിരിച്ചറിയുന്നു. അതെുകൊണ്ടാണ് രാഷ്ട്രീയ വനവാസത്തെക്കുറിച്ച് ഇ.പി.ജയരാജൻ ചിന്തിച്ചു തുടങ്ങിയത്.

Related posts:

Leave a Reply

Your email address will not be published.