നോട്ടുകളും നാണയങ്ങളും ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍; ആരാധനാലയങ്ങളില്‍ നിന്ന് മോഷ്ടിച്ചതെന്ന് സംശയം
1 min readപത്തനംതിട്ട: പത്തനംതിട്ട പ്രമാടം പരിവേലില്‍ പാലത്തിനു സമീപം റോഡില്‍ പണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയിലാണ് പണം കണ്ടത്. പത്ത്, ഇരുപത്, നൂറ് നോട്ടുകളാണ് ചാക്ക് കെട്ടിനുള്ളിലുള്ളത്. ചാക്കില്‍ നാണയങ്ങളുമുണ്ട്. ഒരു സാരിയും ഒപ്പം ഉണ്ട്. തൊഴിലുറപ്പിനു പോയ തൊഴിലാളികള്‍ ആണ് ആദ്യം ഇവ കണ്ടത്. ആരാധനാലയങ്ങളില്‍ നിന്ന് മോഷ്ട്ടിച്ച ശേഷം ഉപേക്ഷിച്ച പണം ആണെന്ന് സംശയം.