തോല്‍പ്പിക്കാനാകില്ല മക്കളേ;
മൂര്‍ഖനും കീരിയും തമ്മില്‍
പൊരിഞ്ഞ പോരാട്ടം

1 min read

പാമ്പിനെ പേടിയില്ലാത്തവര്‍ കുറവാണ്. എന്നാല്‍ ചിലര്‍ക്ക് പാമ്പിനെ കാണുന്നത് കൗതുകവുമാണ്. അതുകൊണ്ടു തന്നെയാണ് പാമ്പുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അത്തരമൊരു കൗതുക വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ശത്രുക്കളെ പോലെ ജീവിക്കുന്ന രണ്ട് ജീവികള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ എങ്ങനെയുണ്ടാകും? അത്തരമൊരു വീഡിയോ ആണിത്. മൂര്‍ഖന്‍ പാമ്പും കീരിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചെളിവെള്ളത്തില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന വലിയ മൂര്‍ഖന്‍ പാമ്പിനെയാണ് കീരി നേരിടുന്നത്.

പാമ്പ് കൊത്താന്‍ ശ്രമിക്കുമ്പോഴെല്ലാം കീരി അടിപ്പൊളിയായി ഒഴിഞ്ഞു മാറുന്നതും തിരിച്ച് ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. അവസരം കിട്ടിയപ്പോള്‍ കീരി പാമ്പിന്റെ കഴുത്തില്‍ ആഞ്ഞൊരു കടിയും കൊടുത്തു. ഓരോ തവണയും പാമ്പ് കൊത്താന്‍ ശ്രമിക്കുമ്പോഴെല്ലാം കീരി വഴുതി മാറി. ഒഴിഞ്ഞ മാറുന്ന അതേ വേഗതയില്‍ തന്നെ പല തവണ കീരി തിരിച്ചും പാമ്പിനെ ആക്രമിക്കുന്നുണ്ട്.

പല വട്ടവും പുറകിലോട്ട് മാറി പോയ കീരി, വീണ്ടും അതേ വേഗതയില്‍ മുന്നോട്ട് വന്നു പാമ്പിനെ ആക്രമിക്കുകയായിരുന്നു. പോരാട്ടത്തിനൊടുവില്‍ എന്തു സംഭവിച്ചുവെന്നത് വീഡിയോയില്‍ വ്യക്തമല്ല. വൈല്‍ഡ്ആനിമല്‍ഐഎ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. എന്തായാലും വീഡിയോ നിരവധി പേര്‍ കാണുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.