ഒരുങ്ങുന്നത് മോഹന്‍ലാലിന്റെ മാസ് എന്റര്‍ടെയ്‌നര്‍;എമ്പുരാന്’ 2023 പകുതിയോടെ ആരംഭം
1 min readമലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാ?ഗം എന്നത് തന്നെയാണ് അതിന് കാരണം. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ലൂസിഫര്‍ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്. എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ ചിത്രം 2023 പകുതിയോടെ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. എമ്പുരാന്റെ ചിത്രീകരണം പൂര്‍ണമായും വിദേശത്തായിരിക്കുമെന്നും ഇവര്‍ പറയുന്നു. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2024 പകുതിയോടെ തിയറ്ററുകളില്‍ എത്തുമെന്നും ട്വീറ്റില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അവകാശവാദങ്ങളൊന്നുമില്ല. ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണ്. മറ്റ് ലെയറുകളെല്ലാം സിനിമ കാണുമ്പോള്‍ ആസ്വദിക്കാനായാല്‍ സന്തോഷമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ ഇതര ഭാ?ഷകളിലും എമ്പുരാന്‍ റിലീസ് ചെയ്യുമെന്നും പ്രഖ്യാപന വേളയില്‍ ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു.