പൗരത്വ ഭേദഗതി പ്രക്ഷോഭം; 2020ലെ ഡല്‍ഹി കലാപത്തിന് പിന്നില്‍ ഗൂഡാലോചന

1 min read

ഉമര്‍ഖാലിദും താഹിര്‍ ഹുസൈനും ഖലിദ് സെയഫിയും തങ്ങളുടെ പങ്ക് വെളിപ്പെടുത്തുന്നു

2019ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കലാപമായതില്‍ ഗൂഡാലോചനയും ഫണ്ടിംഗും ഉണ്ടെന്ന് വെളിപ്പടുത്തല്‍. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹൂസൈന്‍, യുനൈറ്റഡ് എഗെയിന്‍സ്റ്റ് ഹെയിറ്റ് കണ്‍വീനര്‍ ഖലിദ് സെയ്ഫി, ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ഖാലിദ് എന്നിവരുടെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യം വെളിവായത്. ഡല്‍ഹി ക്രൈംബ്രാഞ്ച് കാര്‍ക്കര്‍ഡൂമ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വെളിവായത്. കേന്ദ്രസര്‍ക്കാരിനെ വീഴ്ത്താനായി നമ്മള്‍ വലിയ കലാപം നടത്തണമെന്നും അതിനായി ഡല്‍ഹിയില്‍ ആളുകളെ തയ്യാറാക്കി നിറുത്തണമെന്നും ഖലീദ് സെയ്ഫി തന്നോട് പറഞ്ഞതായി താഹിര്‍ ഹുസൈന്റെ മൊഴിയിലുണ്ട്. ജനുവരി 8 നാണ് ഖലിദ് സെയ്ഫി, താഹിര്‍ ഹുസൈനെ ഉമര്‍ ഖലിദിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. നമ്മള്‍ വലിയ പൊട്ടിത്തെറി (ബഡാ ധമാക്കാ) ഉണ്ടാക്കുന്നതുവരെ കേന്ദ്രസര്‍ക്കാര്‍ ഇളകില്ലെന്ന് ഉമര്‍ ഖാലിദ് പറഞ്ഞതായി താഹിര്‍ ഹുസൈന്‍ പറയുന്നു. ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയപ്പോള്‍ നാം അനങ്ങാതെ നിന്നു. രാമക്ഷേത്രം ഉണ്ടാക്കുമ്പോഴും അതുതന്നെയായിരുന്നു സ്ഥിതി. എന്നാല്‍ പൗരത്വ ഭേദഗതി ബില്ല് പിന്‍വലിക്കുമെന്നു നാമുറപ്പുവരുത്തണം. നമ്മളൊരു പൊട്ടിത്തെറി ഉണ്ടാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല. ഇതിനായി രാജ്യത്ത് എത്ര തീവയ്പ്പ വേണമെങ്കിലും നടത്തണം. എത്ര ഹിന്ദുക്കളെ കൊന്നാലും എത്ര വീടുകള്‍ കത്തിച്ചാലും വേണ്ടില്ല. വിദേശത്ത് സര്‍ക്കാരിന്റെ പ്രതിച്ഛായ വാടും.

സര്‍ക്കാരിന്റെ മുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കലാപം മാത്രമേ വഴിയുള്ളൂ എന്ന അന്തിമ തീരുമാനത്തിലേക്ക് ഫെബ്രുവരി 16,17ന് തങ്ങള്‍ എത്തിയതായി ഉമര്‍ഖാലിദും കുറ്റസമ്മതം നടത്തുന്നുണ്ട്. ഇതിനായി കല്ല്, പെ്‌ട്രോള്‍, ആസിഡ്, ആയുധങ്ങള്‍ എന്നിവ ശേഖരിച്ചുവയ്ക്കാന്‍ ഞാന്‍ ആളുകളോട് പറഞ്ഞു. പിന്നെ ഞാന്‍ ഡല്‍ഹിയില്‍ മാത്രം 23,24 പ്രകടനങ്ങളില്‍ പങ്കെടുത്തു. പിന്നീട് ഞാന്‍ അമരാവതിയില്‍ പോയി. യു.എസ്. പ്രസിഡന്റ ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഫെബ്രുവരി 24ന് തെരുവില്‍ പ്രകടനം നടത്താനും സര്‍ക്കാരിന സമ്മര്‍ദ്ദത്തിലാക്കാനും ഞാനവരോട് പറഞ്ഞു. ഞങ്ങളുടെ തീരുമാന പ്രകാരം ട്രമ്പിന്റെ സന്ദര്‍ശന വേളയില്‍ പ്രതിഷേധങ്ങള്‍ നടക്കുകയും കലാപങ്ങളുണ്ടാക്കുകയും ചെയ്തു. ഇതോടെ കിഴക്കന്‍ ഡല്‍ഹിയിലെ നിരവധി സ്ഥലങ്ങളിലേക്ക് കലാപം വ്യാപിച്ചു. ഉമര്‍ഖാലിദിന്റെ മൊഴിയില്‍ പറയുന്നു.

ഡല്‍ഹിയിലെ സുഹൃത്തുക്കളും പി.എഫ്.ഐയും പണം നല്‍കിയതിനാല്‍ പണം ഉമര്‍ഖാലിദിന് ഒരു പ്രശ്‌നമായില്ല. നിങ്ങള്‍ കലാപങ്ങളുണ്ടാക്കു, ആളുകളെ കൂട്ടു. കലാപം നടത്താനുള്ള സാമഗ്രികള്‍ വാങ്ങിക്കൂട്ടു, പണം ഖാലിദ് നിങ്ങള്‍ക്കെത്തിച്ചുതരും. എന്നാണ് ഉമര്‍ഖാലിദ് പറഞ്ഞതെന്നു താഹിര്‍ ഹുസൈന്‍ പറയുന്നു. ഇന്നത്തെ ഭരണ സംവിധാനത്തില്‍ ഇസ്ലാം ഭീഷണിയിലാണ്. റോഡുകള്‍ തടയുന്നത് തര്‍ക്കങ്ങള്‍ക്കും അതുവഴി കലാപത്തിനും വഴിയൊരുക്കും. ഡിസംബര്‍ 24ന് താഹിര്‍ ഹുസൈനുമായി സംസാരിച്ചപ്പോള്‍ കലാപം ആരംഭിച്ചെന്നും ഹിന്ദുവീടുകള്‍ തീവച്ചെന്നുമാണ് സെയ്ഫിയോട് പറഞ്ഞതെന്നും താഹിര്‍ ഹുസൈന്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.