കനേഡിയന്‍ പ്രധാനമന്ത്രി ഡ്രഗ് അടിക്കുമോ?
1 min read
കനേഡിയന്‍ പ്രധാനമന്ത്രിയും വിവാദ നായകനുമായ ജസ്റ്റിന് ട്രൂഡോ ഡ്രഗ് അടിക്കുമോ. സുഡാനിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി ദീപക് വോറ പറയുന്നത് അതേ എന്നാണ്. ജി20 ഉച്ചകോടിക്കായി ജസ്റ്റിന് ട്രോഡോ ഇന്ത്യയിലേക്ക് വന്നപ്പോള്‍ അദ്ദേഹത്തിന്റെ വിമാനം നിറച്ചും മയക്കുമരുന്നായിരുന്നു. രണ്ടുദിവസത്തെ അദ്ദേഹം റൂമില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. സീ ന്യൂസിലെ ചര്‍ച്ചയ്ക്കിടയില്‍ ദീപക് ചൗരസ്യയോടാണ് വോറ ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചൊന്നും അറിയാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് ട്രൂഡോ പെരുമാറിയത്. ട്രൂഡോ രാഷ്ട്രപതിയുടെ ഡിന്നറിനും എത്തിയിരുന്നില്ല. ഡ്രഗ് അടിച്ചുകിടക്കുന്നതുകൊണ്ടാണ് ഡിന്നറിന് വരാതിരുന്നതെന്നാണ് പലരും പറയുന്നത്.
ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഖലിസ്ഥാന്‍ അനുകൂലികളായ ജഗമീത് സിംഗിന്റെ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ഭരണം നടത്തുന്നത്. ഖലിസ്ഥാന്‍ തീവ്രവാദിയായ നിജ്ജാറിന്റെ കൊലാപതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികളുമായി ബന്ധമുള്ളവരുണ്ടെന്ന് ട്രൂഡോ ആരോപിച്ചിരുന്നു. നിജാറിന്റെ കനേഡിയന്‍ പൗരന് എന്നാണ് ട്രൂഡോ വിശേഷിപ്പിച്ചത്. ജൂണ്‍ 18ന് കാനഡയിലെ സിറെ ഗുരുദ്വാരയ്ക്കടുത്ത് വച്ച വെടിയേറ്റ് കൊലചെയ്യപ്പെട്ട പിടികിട്ടാപുള്ളിയായ നിജാറിന്റെ തലയ്ക്ക് ഇന്ത്യ നേരത്തെ 10 ലക്ഷം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഉദ്യോഗസ്ഥനെ കനഡ പുറത്താക്കിയപ്പോള്‍ തിരിച്ചടിയായി ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മിഷന് ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കുകയും കാനഡ പൗരന്മാര്ക്ക് ഇന്ത്യയിലേക്കുളള വിസ നിഷേധിക്കുകയും ചെയ്തിരുന്നു. ഇന്ത്യാ വിരുദ്ധ പ്രചാരണവും ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനവു നടത്തുന്നവരുടെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ( ഒ.സി.ഐ) കാര്‍ഡുകളും ഇന്ത്യ പിന്‍വലിച്ചിട്ടുണ്ട്.