തെരുവ് നായകളെ കൊന്നു കുഴിച്ചു മൂടി: നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

1 min read

തിരുവനന്തപുരം: തെരുവു നായ്ക്കളെ വിഷം കൊടുത്തു കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയില്‍ വട്ടപ്പാറ പൊലീസ് നാട്ടുകാര്‍ക്കെതിരെ കേസെടുത്തു. കരകുളത്താണ് മൂന്ന് നായ്ക്കളെ ഇന്നലെ നാട്ടുകാര്‍ കുഴിച്ചു മൂടിയത്. പട്ടിയെ വിഷം കൊടുത്ത് കൊന്ന് കുഴിച്ചു മൂടിയതാണെന്ന് മൃഗ സ്‌നേഹികളുടെ പരാതിയിലാണ് അഞ്ചു പേര്‍ക്കെതിരെ കേസ്. നായ്ക്കളെ കുഴിച്ചുമൂടിയ അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. വിഷം കൊടുത്ത് കൊന്നതാണോയെന്ന് കണ്ടെത്താനായി പട്ടികളെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടം ഫലം വന്നതിന് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കുകയുളളൂവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പ്രതിചേര്‍ത്ത നാട്ടുകാരാണോ പട്ടിയ കൊന്നതെന്ന് വ്യക്തമാകാന്‍ അന്വേഷണം നടത്തുകയാണെന്നും പൊലിസ് പറഞ്ഞു

Related posts:

Leave a Reply

Your email address will not be published.