തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡറിന് നേരെ ആക്രമണം.
1 min readതിരുവനന്തപുരം: ഗാന്ധിപാര്‍ക്കില്‍ വച്ച് ട്രാന്‍സ്‌ജെന്‍ഡറിന് നേരെ ആക്രമണം. ഉമേഷ് എന്നയാള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കല്ലമ്പലം സ്വദേശി നസറുദ്ദീനാണ് ഉമേഷിനെ കുത്തിയത്. കത്തികൊണ്ട് വയറില്‍ കുത്തുകയായിരുന്നു. ഫോര്‍ട്ട് പോലീസ് നടപടി സ്വീകരിച്ചു. സര്‍ക്കാര്‍ സ്‌കൂളിലെ ഓഫീസ് കുത്തി തുറന്ന് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍. തമിഴ്‌നാട്, മൈലേരിപാളയം ഐ ഷെമീര്‍ ആണ് പിടിയിലായത്. കോഴിപ്പാറ സര്‍ക്കാര്‍ സ്‌കൂളിന്റെ ഓഫീസ് കുത്തിത്തുറന്നാണ് പ്രതി ലാപ്‌ടോപ് മോഷ്ടിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. മൂന്ന് ലാപ്‌ടോപ്പ്, ഒരു മൊബൈല്‍ ഫോണ്‍, ഒരു ഡിജിറ്റല്‍ ക്യാമറ എന്നിവയാണ് ഓഗസ്റ്റ് 25ന് മോഷ്ടിച്ചത്. നേരത്തെ ഒരു പോക്‌സോ കേസില്‍ റിമാന്‍ഡില്‍ ആയിരുന്ന പ്രതി ഷെമീര്‍ ജൂലൈയിലാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇതിന് ശേഷമാണ് മോഷണം. കേസില്‍ ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമന്നും പൊലീസ് അറിയിച്ചു. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.