ബിസിസിഐയുമായുള്ള ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ബൈജൂസ്

1 min read

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് പ്രധാന സ്‌പോണ്‍സര്‍മാരായ എഡ്‌ടെക് മേജര്‍ ബൈജൂസും എംപിഎല്‍ സ്‌പോര്‍ട്‌സും ബിസിസിഐയുമായുള്ള അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളില്‍ നിന്ന് പിന്‍വാങ്ങിയേക്കും. ജൂണില്‍, ബൈജൂസ് ബോര്‍ഡുമായുള്ള ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ 35 മില്യണ്‍ യുഎസ് ഡോളറിന് 2023 നവംബര്‍ വരെ നീട്ടിയിരുന്നു. ബിസിസിഐയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ബൈജൂസ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

‘അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിന് ശേഷം കരാര്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നവംബര്‍ 4 ന് ബൈജൂവില്‍ നിന്ന് ബിസിസിഐക്ക് ഒരു ഇമെയില്‍ ലഭിച്ചു. ബൈജൂസുമായുള്ള ഞങ്ങളുടെ ചര്‍ച്ചകള്‍ അനുസരിച്ച്, നിലവിലെ ക്രമീകരണം തുടരാനും കുറഞ്ഞത് 2023 മാര്‍ച്ച് വരെ പങ്കാളിത്തം തുടരാനും ഞങ്ങള്‍ ബൈജൂസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ബിസിസിഐ വ്യക്തമാക്കി. ബുധനാഴ്ച നടന്ന ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്.

2019ല്‍ ഓപ്പോയെ മാറ്റിസ്ഥാപിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു ബൈജൂസ്. എഡ്‌ടെക് കമ്പനി അതിന്റെ മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ പിരിച്ചുവിടാനുള്ള പദ്ധതികള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, വിദ്യര്‍ഥികളുടെ ഡേറ്റാബേസുകള്‍ വാങ്ങുന്നുവെന്നും ഭീഷണി കോളുകള്‍ ചെയ്യുന്നുവെന്നുമുള്ള ആരോപണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. ബാലാവകാശ കമ്മീഷന്‍ പോലും ഇക്കാര്യത്തില്‍ ബൈജൂസിനെതിരെ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച് ബൈജൂസ് അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഡാറ്റാബേസുകള്‍ വാങ്ങുന്നുവെന്ന ആരോപണം ശക്തമായി നിഷേധിക്കുന്നുവെന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ ബൈജൂസ് അറിയിച്ചത്. ഭീഷണി കോളുകളും ചെയ്യാറില്ലെന്നും അവ!ര്‍ വിശദീകരിച്ചു. വിദ്യാ!ര്‍ഥികളുടെ ഡേറ്റാബേസ് ഞങ്ങള്‍ ഒരിക്കലും വാങ്ങിയിട്ടില്ലെന്നും അത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ബൈജൂസിന്റെ വിശദീകരണം. ഇത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.