പ്രവാസി യുവാവിന്റെ മൃതദേഹം കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി
1 min readകുവൈത്ത് സിറ്റി: കുവൈത്തിലെ ഷര്‍ഖ് പ്രദേശത്തെ ഒരു കെട്ടിടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ഈജിപ്ത് സ്വദേശിയുടെ മൃതദേഹമാണ് നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കയറുപയോഗിച്ച് തൂങ്ങിയതിന്റെ അടയാളങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കയറിന്റെ ഒരു ഭാഗം മുറിച്ച നിലയിലായിരുന്നു. സമീപത്ത് ഒരു കത്തിയും കണ്ടെത്തിയതായി കുവൈത്തി മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.
കയറിന്റെ ഒരു ഭാഗം മുറിച്ച് കഴുത്തില്‍ ചുറ്റിയിരിക്കുകയും മറ്റേ ഭാഗം ഒരു നെറ്റുമായി ബന്ധിപ്പിച്ച നിലയിലുമായിരുന്നു. മൃതദേഹത്തിനടുത്തായി ഒരു കത്തിയും ഉണ്ടായിരുന്നു. അതില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ എന്ന നിലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ തുടര്‍ അന്വേഷണം നടക്കുകയാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. മിന അബ്!ദുല്ല ഏരിയയിലായിരുന്നു സംഭവം ഉണ്ടായത്. കമ്പനി ഉടമസ്ഥതയിലുള്ള താമസ സ്ഥലത്ത് കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്!തു.
ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ആത്മഹത്യ ചെയ്!തയാള്‍ ഇന്ത്യന്‍ പൗരനാണെന്ന വിവരം മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.