കറ്റാര്‍വാഴ ഗുണങ്ങള്‍
1 min readസൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാര്‍വാഴ. ധാരാളം ആരോഗ്യഗുണങ്ങള്‍ കറ്റാര്‍വാഴയ്ക്കുണ്ട്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും മുടിയുടെ വളര്‍ച്ചയ്ക്കും, ചര്‍മ്മത്തിന് പുറത്തെ ചൊറിച്ചിലിനുമെല്ലാം ഉത്തമമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളുമെല്ലാം മുഖത്തെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മുഖത്ത് കറ്റാര്‍വാഴ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും. മുഖത്ത് ചെറിയ അളവില്‍ കറ്റാര്‍വാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, എക്‌സിമ, സൂര്യാഘാതം എന്നിവയുള്‍പ്പെടെയുള്ള വിവിധ ചര്‍മ്മ അവസ്ഥകളെ ചികിത്സിക്കാന്‍ സഹായിക്കുന്നു.
കറ്റാര്‍വാഴ ചര്‍മ്മത്തിന് മാത്രമല്ല മുടിയ്ക്കും മൊത്തത്തിലുള്ള ആരോ?ഗ്യത്തിനും മികച്ചൊരു പ്രതിവിധിയാണ്. കറ്റാര്‍വാഴയില്‍ വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും ആരോഗ്യകരമായ കോശ വളര്‍ച്ചയ്ക്കും തിളക്കമുള്ള മുടിയ്ക്കും ?ഗുണം ചെയ്യും. വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാര്‍വാഴ ജെല്ലില്‍ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങള്‍ക്കും മുടി കൊഴിയുന്നത് തടയാന്‍ കഴിയും.
മുഖക്കുരു, വരണ്ട ചര്‍മ്മം എന്നിവ അകറ്റാന്‍ അല്‍പ്പം കറ്റാര്‍വാഴ ജെല്ലും നാരങ്ങാ നീരും ചേര്‍ത്ത് മുഖത്തിടുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.
വയറിളക്കം, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും കറ്റാര്‍വാഴ ഉപയോ?ഗിച്ച് വരുന്നു. വയറ്റിലെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് ഫലപ്രദമാണ്.
aloe vera
കറ്റാര്‍വാഴ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു, അതിനാല്‍ എണ്ണമയമുള്ള ചര്‍മ്മമുള്ള ആര്‍ക്കും കറ്റാര്‍വാഴ ഉപയോഗിക്കാം. നിങ്ങളുടെ ചര്‍മ്മത്തെ മിനുസമാര്‍ന്നതും മികച്ചതുമാക്കി മാറ്റാനും സഹായിക്കുന്നു.
hairfall
മുടി ബലമുള്ളതാക്കാനും മുടികൊഴിച്ചില്‍ കുറയ്ക്കാനും കറ്റാര്‍വാഴ ജെല്‍ മികച്ചൊരു പ്രതിവിധിയാണ്. മൂന്നോ നാലോ ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.