മൃതദേഹം വയ്ക്കുന്ന ഗ്രില്ല് പോലും കണ്ടെത്തിയത് ആക്രിക്കടയില്‍.

1 min read

കായംകുളം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശ്മശാനം ശോച്യാവസ്ഥയില്‍. കായംകുളം നഗരസഭയിലെ 35ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ശ്മശാനത്തിന് 50 സെന്റോളം വസ്തുവാണുള്ളത്. സംസ്‌കരിക്കാന്‍ മൂന്നു ഫര്‍ണസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൃതദേഹം വെക്കുന്ന ഗ്രില്ല് സമൂഹവിരുദ്ധര്‍ നേരത്തെ മോഷ്ടിച്ചിരുന്നു.

നഗരസഭ നല്‍കിയ പരാതിയെ തുടര്‍ന്ന് ആക്രിക്കടയില്‍ നിന്നു ഗ്രില്ല് പോലീസ് കണ്ടെടുത്തു. പക്ഷേ, ഇതു പുനഃസ്ഥാപിക്കാന്‍ നടപടിയായില്ല. ഗ്രില്ല് ഇല്ലാത്തതിനാല്‍ നിലവില്‍ പ്ലാറ്റ്‌ഫോമിനു പുറത്ത് വിറകുവച്ചു മൃതദേഹം കത്തിക്കുകയാണ് ചെയ്യുന്നത്. ഇതു പരിസരവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പുകക്കുഴല്‍ ഇല്ലാത്തതിനാല്‍ പുക സമീപത്തു വ്യാപിക്കും. നിലവില്‍ ശ്മശാനത്തില്‍ വൈദ്യുതിയില്ല.

ജലവിതരണം താറുമാറായിക്കിടക്കുകയുമാണ്. വീടുകളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സൗകര്യം ഇല്ലാത്തവരും അജ്ഞാത മൃതദേഹങ്ങളുമാണ് ഇവിടെ സംസ്‌കരിക്കുന്നത്. ശ്മാശനം നവീകരിക്കാന്‍ നഗരസഭ പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പായില്ല. മൃതദേഹം സംസ്‌കരിക്കുന്നതിനു സ്ഥലപരിമിതി നേരിടുന്ന മൂന്നു സമുദായങ്ങള്‍ക്ക് ഇതിനോടുചേര്‍ന്ന് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഈ സ്ഥലവും കാടുകയറിക്കിടക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.