ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച് അങ്കമാലി അതിരൂപത.

1 min read

തിരുവനന്തപുരം : തെരുവുനായ വിഷയത്തില്‍, സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപത. ഗുരുതരമായ തെരുവുനായ വിഷയത്തില്‍ സര്‍ക്കാര്‍ കാഴ്ചക്കാരുടെ റോളിലായെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രത്തിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. തുടല്‍പൊട്ടിയ നായയും തുടലില്‍ തുടരുന്ന സര്‍ക്കാരുമാണിപ്പോള്‍ കേരളത്തിലുള്ളത്. മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങള്‍ നടക്കുവെന്നാണ് കേരളത്തിലെ സ്ഥിതിയെന്നും ലേഖനത്തില്‍ പരിഹസിക്കുന്നു.

‘നായ കടിയേറ്റ് റാബീസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മരിക്കുന്നത് ഗൗരവമുള്ള വിഷയമാണ്. വാക്‌സിന്‍ ഗുണനിലവാരം വിദഗ്ധ സമിതിയെ വെച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല’. യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. നായ്ക്കളെ കൊല്ലരുത് എന്ന് പറയുന്നവര്‍ അതിന്‌ടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെന്നും എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം വിമര്‍ശിക്കുന്നു.

അതേ സമയം, തെരുവുനായ വിഷയം സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തെരുവുനായയുടെ കടിയേറ്റും വാഹനത്തിന് കുറുകെ ചാടി അപകടത്തില്‍പ്പെട്ടും നിരവധിപ്പേരാണ് ആശുപത്രിയിലായത്. പ്രശ്‌നം ഗുരുതരമായതോടെ സ!ര്‍ക്കാ!ര്‍ പേപിടിച്ച നായ്ക്കളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കയറിയിട്ടുണ്ട്. നായകള്‍ക്കായി ഊര്‍ജിത വാക്‌സിനേഷന്‍ ഡ്രൈവ് നടത്താനും സ!ര്‍ക്കാ!!ര്‍ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാന്‍ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്തും ഹൈക്കോടതിയെ സമീപിച്ചു. തെരുവുനായ ശല്യം രൂക്ഷമാകുകയും വഴിയാത്രക്കാര്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുന്നത് പതിവാകുകയും ചെയ്തത് ചൂണ്ടിക്കാണിച്ചാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നടപടി. പേ പിടിച്ചതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വ്യക്തമാക്കിയത്.

Related posts:

Leave a Reply

Your email address will not be published.