നെയ്മറിനെ സ്വന്തമാക്കി അൽ ഹിലാൽ

1 min read

DOHA, QATAR - DECEMBER 05: Neymar of Brazil celebrates following the FIFA World Cup Qatar 2022 Round of 16 match between Brazil and South Korea at Stadium 974 on December 05, 2022 in Doha, Qatar. (Photo by Alex Livesey - Danehouse/Getty Images)

നെയ്മർ സൗദി അറേബ്യയിലേക്ക്,  പ്രതിഫലം 1454 കോടി രൂപ

ലോകത്തെ അത്ഭുതപ്പെടുത്തി സൂപ്പർ താരങ്ങളുടെ സൗദിയിലേക്കുള്ള ഒഴുക്ക് തുടരുകയായിരുന്നു.  ഒടുവിൽ അതും സംഭവിച്ചു.  ബ്രസീലിയൻ താരം നെയ്മറും സൗദിയിലെത്തി. ചോദിച്ച പണമത്രയും നൽകിയാണ് സൗദി ക്ലബ്ബായ അൽഹിലാൽ നെയ്മറിനെ സ്വന്തമാക്കിയത്.  കരാറനുസരിച്ച് പ്രതിവർഷം 1454 കോടി രൂപയാണ് നെയ്മറിന് ലഭിക്കുക. മാസം 121 കോടി രൂപ. രണ്ടു വർഷത്തേക്കാണ് കരാർ.  അതായത് 2026 വരെ. പി.എസ്.ജി.ക്ക് 818 കോടി രൂപ ട്രാൻസ്ഫർ ഫീസ് നൽകിയാണ് അൽ ഹിലാൽ നെയ്മറിനെ സൗദിയിലെത്തിക്കുന്നത്. ഇതോടെ ലോകത്ത് എാറ്റവുമധികം പ്രതിഫലം ലഭിക്കുന്ന ഫുട്‌ബോൾ താരമായി നെയ്മർ മാറും. പ്രതിഫലത്തിൽ നെയ്മറിന് മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 1764 കോടി രൂപ.

മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിനുശേഷം അദ്ദേഹം സൗദിയിലെത്തും. 10-ാം നമ്പർ ജേഴ്‌സിയിൽ നെയ്മർ ഉടനെത്തുമെന്ന് സൗദി മാധ്യമവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഫുട്‌ബോൾ ചരിത്രത്തിൽ പ്രധാന രാജ്യമായി മാറുകയാണ് സൗദി അറേബ്യ. കഴിഞ്ഞ ജനുവരിയിലാണ് റൊണാൾഡോ അൽഹിലാലിലെത്തിയത്.  അതിനുശേഷം താരങ്ങളുടെ ഒഴുക്കായിരുന്നു ക്ലബിലേക്ക്. ഒടുവിലിതാ നെയ്മറും.  അൽ ഹിലാലിലെത്തുന്ന അവസാനത്തെ സൂപ്പർതാരമാകില്ല നെയ്മർ എന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന ട്രാൻസ്ഫർ വിൻഡോ കഴിയുമ്പോഴേക്കും കൂടുതൽ താരങ്ങൾ സൗദിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2023, ഫുട്‌ബോൾ ആരാധകരെ സംബന്ധിച്ച് നിരാശയുടേതാണ്.  മൂന്ന് സൂപ്പർ താരങ്ങളാണ് യൂറോപ്പ് വിട്ടിരിക്കുന്നത്. ലയണൽ മെസി,  ക്രിസ്റ്റിയാനോ റൊണാൺഡോ,  നെയ്മർ എന്നിവർ. ലോക ഫുട്‌ബോൾ മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു എന്നതാണ് ഇവിടെ എടുത്തു പറയേണ്ട വസ്തുത. ഫുട്‌ബോളിന്റെ മണ്ണായി മാറും സൗദിഅറേബ്യ. ഫുട്‌ബോളിൽ യൂറോപ്പിന്റെ സുവർണകാലം കഴിഞ്ഞു എന്ന് വിലയിരുത്തുന്നവരുമുണ്ട്.  

Related posts:

Leave a Reply

Your email address will not be published.