നടി അശ്വതി ബാബു വിവാഹിതയായി; ഒപ്പം പ്രതിയായ നൗഫല്‍ വരന്‍
1 min readകൊച്ചി: ലഹരി മരുന്ന് കഴിച്ചുള്ള പ്രശ്നങ്ങളില്‍ അകപ്പെട്ട് വിവാദത്തില്‍പ്പെട്ട നടി അശ്വതി ബാബു വിവാഹിതയായി. കാക്കനാട് ചിറ്റേത്തുകര പറയിൻമൂല വീട്ടിൽ നൗഫലിനെയാണ് തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി രജിസ്റ്റർ വിവാഹം ചെയ്തത്. മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് അശ്വതിക്കൊപ്പം കൊച്ചിയിൽ നൌഫല്‍ പിടിയിലായിരുന്നു.
കാമുകനൊപ്പം പതിനാറാം വയസ്സിൽ കൊച്ചിയിലെത്തിയ അശ്വതി വഞ്ചിക്കപ്പെടുകയും പല സാമൂഹിക വിരുദ്ധ ഇടപാടുകളിലും ഉൾപ്പെടുകയുമായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് ദുരുപയോഗം ചെയ്തെന്നും മറ്റുള്ളവർക്ക് കൈമാറി പണം സമ്പാദിച്ചെന്നും ഇവർ തുറന്നുപറഞ്ഞിരുന്നു. ദുബൈയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ചരിത്രവും അശ്വതിക്കുണ്ട്.
ലഹരി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതാണ് തന്റെ സ്വപ്നമെന്ന് അശ്വതി പറഞ്ഞിരുന്നു. കുടുംബമായി ജീവിക്കണമെന്ന ആഗ്രഹവും നടി പങ്കുവെച്ചിരുന്നു.