ചെന്നൈ മേയര്‍ക്കെതിരെ നടന്‍ വിശാല്‍

1 min read

കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു അപ്പാര്‍ട്‌മെന്റിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിന്റെ ഒഴുക്കില്‍പെട്ടു പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ചെന്നൈയുടെ ദുരവസ്ഥയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ വിശാല്‍. ചെന്നൈ മേയര്‍ പ്രിയാ രാജന്‍, കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെല്ലാവരും കുടുംബങ്ങള്‍ക്കൊപ്പം സുരക്ഷിതസ്ഥാനത്തായിരിക്കുവെന്ന് വിശ്വസിക്കുന്നു എന്ന് പറഞ്ഞാണ് വിശാല്‍ തുടങ്ങുന്നത്. ഇങ്ങനെ വെള്ളം കയറുന്നത് വളരെ മോശവും സങ്കടകരമായ കാര്യവുമാണ്.  നിങ്ങളുള്ള അതേ അവസ്ഥയിലല്ല ഇതേ നഗരത്തില്‍ ജീവിക്കുന്ന മറ്റുള്ളവര്‍. 2015-ല്‍ ചെന്നൈ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. എട്ടുവര്‍ഷങ്ങള്‍ക്കുശേഷം അതിലും മോശമായ അവസ്ഥയാണ്. സ്റ്റോം വാട്ടര്‍ ഡ്രെയിന്‍ പ്രോജക്റ്റ് എവിടെപ്പോയി. ഇങ്ങനെയൊരു കത്തെഴുതേണ്ടിവന്നതില്‍ നാണക്കേടുകൊണ്ട് തല കുനിയുകയാണെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.

ReplyForward

Related posts:

Leave a Reply

Your email address will not be published.