ആരാധകര്‍ക്ക് കത്തുമായി നടന്‍ മുകേഷ്

1 min read

ഫിലിപ്‌സ് എന്ന സിനിമ കാണാന്‍ കത്തിലൂടെ ആരാധകരെ ക്ഷണിച്ച് നടന്‍ മുകേഷ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ മുകേഷും ഇന്നസെന്റുമാണ്. ഫിലിം ഇന്റസ്ട്രിയില്‍ നാല്പത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന തന്റെ മൂന്നാമത്തെ ചിത്രമാണ് ഫിലിപ്‌സ് എന്ന് മുകേഷ് പറഞ്ഞു. അഭിനയ യാത്രയില്‍ വിലമതിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ സൗഹൃദങ്ങളില്‍ ഒന്നാണ് തനിക്ക് ഇന്നസെന്റുമായി ഉള്ളത്. അത്രയേറെ അടുപ്പവും സ്‌നേഹവും ഉള്ള അദ്ധേഹത്തോടൊപ്പമുള്ള അവസാന ചിത്രമാണ് ഫിലിപ്‌സ് എന്നും കത്തില്‍  മുകേഷ് പറയുന്നു. മുകേഷിന്റെ കൈപ്പടയില്‍ എഴുതിയ കത്ത് മറ്റു രാജ്യങ്ങളിലെ ആരാധകര്‍ക്ക് തപാല്‍ വഴി എത്തുന്ന തരത്തിലെ വീഡിയോസ് അിയറ പ്രവര്‍ത്തചകര്‍ പങ്കു വെച്ചിരുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ആല്‍ഫ്രഡ് കുര്യന്‍ ജോസഫാണ് ഫിലിപ്‌സ് സിനിമ സംവിധാനം ചെയുന്നത്.

Related posts:

Leave a Reply

Your email address will not be published.