കരിങ്കല്‍ ക്വാറി സമരം
എ.ബി.വി.പി നേതാക്കള്‍ സന്ദര്‍ശിച്ചു

1 min read

തൃത്താല :തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ മണ്ഡലമായ തൃത്താലയിലെ ചാത്തന്നൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് ക്വാറിക്കെതിരെ നടത്തുന്ന സമരത്തിന് പിന്തുണയുമായി എ.ബി.വി.പി നേതാക്കള്‍. ക്വാറിക്കെതിരെ നാട്ടുകാര്‍ നടത്തുന്ന അനിശ്ചിത കാല സമരത്തെ പിന്തുണച്ച് എ.ബി.വി.പി ജില്ലാ നേതാക്കള്‍ സമര പന്തല്‍ സന്ദര്‍ശിച്ചു. 3000 ല്‍ അധികം വിദ്യാര്‍്ത്ഥികള്‍ പഠിക്കുന്ന ചാത്തന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഉള്‍പ്പെടെ ക്വാറി ഭീഷണിയാണെന്ന് എ.ബി.വി.പി നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് നേതാക്കള്‍ സ്‌കൂള്‍് പ്രിന്‍സിപ്പാളിനെയും സന്ദര്‍ശിച്ചു. മൂന്നുമാസത്തിലധികമായി ക്വാറിക്കെതിരെ ജനകീയ സമരം ആരംഭിച്ചിട്ട്. എബിവിപി സംസ്ഥാന സമിതിയംഗം എം.ഗോകുല്‍, സ്റ്റുഡന്റ്‌സ് ഫോര്‍ ഡെവലപ്പ്‌മെന്റ് ജില്ലാ കോഡിനേറ്റര്‍ പി.വിഷ്ണുനാഥ്, ജില്ല കമ്മിറ്റിയംഗം എന്‍.ആദര്‍ശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സമരത്തിന് എ.ബി.വി.പി പൂര്‍ണ പിന്തുണ അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.