പ്രണയത്തിന് പ്രായം വെറും അക്കം മാത്രമാണ്; 19 കാരന് അയല്‍ക്കാരിയായ 56 കാരിയുമായി പ്രണയം

1 min read

ഒരു പത്തൊമ്പതുകാരനായ യുവാവും മൂന്നുപേരുടെ മുത്തശ്ശിയായ അമ്പത്തിയാറുകാരിയും വിവാഹിതരാവാന്‍ തീരുമാനിച്ചിരിക്കുകയാണ്. 37 വയസിന്റെ വ്യത്യാസമൊന്നും അവരുടെ പ്രണയത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. 19 കാരനായ വുത്തിച്ചായ് ചന്തരാജ്, തനിക്ക് 10 വയസ്സുള്ളപ്പോഴാണ് തന്റെ ഇപ്പോഴത്തെ കാമുകിയായ ജാന്‍ല നമുവാങ്ഗ്രാക്കിനെ (56) കണ്ടുമുട്ടുന്നത്.

വുത്തിച്ചായ് ഒരു കുട്ടി ആയിരിക്കെ തന്നെ ജാന്‍ല അവരുടെ വീട് വൃത്തിയാക്കുന്നതിനും മറ്റും സഹായത്തിനായി അവനെ വിളിക്കാറുണ്ടായിരുന്നു. ജാന്‍ല വിവാഹമോചിതയാണ്. വുത്തിച്ചായ് അവരെ സഹായിക്കാന്‍ സ്ഥിരം ചെല്ലും. പാത്രത്തില്‍ നിന്നും ചെടികള്‍ മാറ്റിവയ്ക്കാനും മറ്റുമായി അവന്‍ ജാന്‍ലയെ നിരന്തരം സഹായിച്ചു. അങ്ങനെ ഇരുവരും തമ്മില്‍ ഒരു സൗഹൃദം രൂപപ്പെട്ടു. എന്നാല്‍, രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. ഇരുവരും നഗരങ്ങളിലും റെസ്റ്റോറന്റുകളിലും മറ്റുമായി ഡേറ്റിംഗിന് പോകുന്നു.

37 വയസിന്റെ വ്യത്യാസമുണ്ട് ഞങ്ങള്‍ തമ്മിലെന്നത് നമ്മെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. അതിനാല്‍ തന്നെ തങ്ങളുടെ പ്രണയം സമൂഹത്തില്‍ വെളിപ്പെടുത്തുന്നതിനും ഞങ്ങള്‍ക്ക് മടിയില്ല. ഞങ്ങള്‍ കൈകള്‍ കോര്‍ത്ത് നടക്കുകയും ചുംബിക്കുകയും ചെയ്യുന്നു’ എന്ന് ഇരുവരും പറയുന്നു.

തങ്ങളുടെ ബന്ധത്തെ കുറിച്ച് പറയുമ്പോള്‍ വുത്തിച്ചായ് പറയുന്നത്, ആരെങ്കിലും നന്നായി ജീവിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്ന് എനിക്ക് ആദ്യമായി തോന്നുന്നത് ജാന്‍ലയുമായി പ്രണയത്തിലായ ശേഷമാണ് എന്നാണ്. ‘ജാന്‍ല കഠിനാധ്വാനിയാണ്, സത്യസന്ധയുമാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവള്‍ക്കൊപ്പം നില്‍ക്കണമെന്ന് താന്‍ കരുതുകയായിരുന്നു’ എന്നും അവന്‍ പറയുന്നു.

പ്രണയത്തിലായ കാലത്ത് ഇരുവരും അവരുടെ പ്രണയം സുഹൃത്തുക്കളും ബന്ധുക്കളും അറിയാതെ സൂക്ഷിച്ചു. എന്നാല്‍, ഈ വര്‍ഷം ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കി. ശേഷം ഇരുവരും തങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നു.

തനിക്ക് വീണ്ടും ചെറുപ്പമായത് പോലെ തോന്നുന്നു എന്നാണ് ജാന്‍ല പറയുന്നത്. മാത്രമല്ല, അവരിരുവരും വിവാഹിതരാവാനും തീരുമാനിച്ചിരിക്കുകയാണ്. ‘തന്റെ മക്കള്‍ ഇതേ കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. പക്ഷേ, ഞാന്‍ നമ്മുടെ ബന്ധത്തില്‍ ഹാപ്പിയാണ്. അടുത്ത് തന്നെ വിവാഹിതരാവാന്‍ തങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്’ എന്നും ജാന്‍ല പറയുന്നു.

Related posts:

Leave a Reply

Your email address will not be published.