കൊച്ചി തേവരയില്‍ വിദ്യാര്‍ഥി ഫ്ലാറ്റില്‍ നിന്നു വീണു മരിച്ചു
1 min readതേവരയില്‍ വിദ്യാര്‍ഥി ഫ്ലാറ്റില്‍ നിന്നു വീണു മരിച്ചു. നേവി ഉദ്യോഗസ്ഥന് സിറില്‍ തോമസിന്റെ മകന് നീല്‍ ജോസ് ജോര്‍ജ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ തേവര ഫെറിക്കടുത്തുള്ള കെട്ടിട സമുച്ചയത്തിലാണ് സംഭവം.
വീണു തലയ്ക്കു ഗുരുതര പരുക്കുകളോടെ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ചേര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്നു വിവരം പൊലീസില്‍ അറിയിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തേവര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.