ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി, വാഹനങ്ങള്‍ തകര്‍ന്നു; അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്

1 min read

കൊച്ചി : ആലുവ കമ്പനിപ്പടിയില്‍ യൂ ടേണ്‍ എടുക്കാന്‍ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരിക്കേറ്റു. യു ടേണ്‍ തിരിയാന്‍ നിന്ന ചരക്ക് ലോറിക്ക് പിന്നില്‍ നിര്‍ത്തിയിരുന്ന മാരുതി ഒമിനി കാര്‍ പൂര്‍ണമായും തകര്‍ന്നു.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒമിനി വാനില്‍ ഉണ്ടായിരുന്ന ബാബു എന്നയാള്‍ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കും നിസ്സാര പരിക്കുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലാക്കിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിക്ക് ദേശീയ പാതയില്‍ അമ്പാട്ടു കാവിലും വാഹനാപകടം നടന്നിരുന്നു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ടിപ്പറിടിച്ച് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്.

അതിനിടെ വയനാട് മീനങ്ങാടി വാരിയാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍ നടയാത്രികന്‍ മരിച്ചു. ബത്തേരി നഗരസഭയിലെ ജീവനക്കാരനും കാക്കവയല്‍ സ്വദേശിയുമായ പ്രവീണ്‍ ആണ് മരിച്ചത്. പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പ്രവീണിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.