പള്ളിപ്പറമ്പില്‍ രാമന്‍ മാത്രമല്ല കൃഷ്ണനും ശിവനും

1 min read

ഗ്യാന്‍വാപിയിലും ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ട്

പള്ളിപ്പറമ്പിലാണ് ഇപ്പോള്‍ അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് കമ്യൂണിസറ്റുകാരും മുസ്ലിം മതമൗലികവാദികളും പുലമ്പിക്കൊണ്ടിരുന്നത്. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മ്മാണമെങ്കിലും അവിടെയും പരമാവധി കുത്തിത്തിരിപ്പ് ഉണ്ടാക്കാനും ലെഫ്റ്റ് മുസ്ലീം അജന്‍ഡക്കാര്‍ ശ്രമിച്ചത്.

അയോദ്ധ്യയില്‍ നേരത്തെയുണ്ടായിരുന്ന ക്ഷേത്രത്തിന്റെ മുകളിലാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടിനെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് അയോദ്ധ്യയില്‍ കോടതി വിധി ഉണ്ടായത്. അയോദ്ധ്യയില്‍ മാത്രമല്ല വാരണാസിയിലും മഥുരയിലും ഇതു തന്നെയായിരുന്നു സ്ഥിതി. ഇപ്പോഴിതാ വാരണാസിയിലെ ഗ്യാന്‍വാപി പളളി നിന്നിരുന്ന സ്ഥലത്ത് വലിയ ഹിന്ദുക്ഷേത്രം ഉണ്ടായിരുന്നുവെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു.

ഈ റിപ്പോര്‍ട്ട് നേരത്തെ തയ്യാറാക്കി സമര്‍പിച്ചിരുന്നുവെങ്കിലും റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവിടാന്‍ കഴിഞ്ഞ ദിവസമാണ് വാരണാസി ജില്ല കോടതി അനുവദിച്ചിരുന്നത്. ഇപ്പോഴുള്ള കെട്ടിടത്തിലെ തൂണുകളും അത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റേഴ്‌സും വിശദവും ശാസ്ത്രീയവുമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മനസ്സിലായത് പള്ളിക്കെട്ടിടം വലുതാക്കാന്‍ നേരത്തെയുണ്ടായിരുന്ന ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചു എന്നാണ്. ഈ തൂണുകളിലെ കൊത്തുപണികളിലൂടെ മന്സ്സിലാക്കുന്നത് ഇത് ഒരു ഹിന്ദുക്ഷേത്രമായിരുന്നുവെന്നാണ്. ഇപ്പോള്‍ അവിടെയുള്ള കെട്ടിടം വരുന്നതിന് മുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ടെന്ന് റിപ്പോര്ട്ട് വ്യക്തമാക്കുന്നു.

17 ാം നൂറ്റാണ്ടിലാണ് ഈ കെട്ടിടം പൊളിച്ചിരുന്നത്. അതിന്റെ ചില ഭാഗങ്ങള്‍ മിനുക്കി വീണ്ടും ഉപയോഗിക്കുകയായിരുന്നു. 167677 വര്‍ഷത്തില്‍ ഔറംഗസീബിന്റെ ഭരണ കാലത്ത് അവിടെ ഉണ്ടായിരുന്ന ക്ഷേത്രം തകര്‍ത്തത്. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തുണ്ടായിരുന്ന ഗ്യാന്‍വാപി പള്ളിക്കെട്ടിടത്തെക്കുറിച്ചുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ജില്ലാ ജഡ്ജ് എ.കെ. വിശ്വേഷ് ആണ് ഉത്തരവിട്ടത്. ഇപ്പോഴുള്ള കെട്ടിടത്തിന്റെ പടിഞ്ഞാറെ ഭാഗത്താണ് മുമ്പ് ക്ഷേത്രത്തിന്റെ ഭാഗമായിരുന്നത്. ഇപ്പോഴുള്ള പള്ളി വലുതാക്കി ഷഹാന്‍ നിര്മ്മിക്കുമ്പോഴാണ് പഴയ ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ മാറ്റി ഉപയോഗിച്ചത്. ഇതേ പോലെ ഇപ്പോഴുള്ള പള്ളിയുടെ കിഴക്ക് ഭാഗത്തും പ്രാര്‍ഥനാ ഹാള്‍ ഉണ്ടാക്കാന്‍ ആയി ക്ഷേത്ര ഭാഗങ്ങള്‍ ഉപയോഗിച്ചു. സംസ്്കൃതം , ഗ്രന്ഥ, തെലുഗു, കന്നഡ് എന്നിവയിലുള്ള കൊത്തുപണികളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.