ലിനി സിസ്റ്ററുടെ മക്കള്‍ക്കിനി അമ്മയും ചേച്ചിയുമുണ്ട്.
1 min readകോഴിക്കോട്: വീണ്ടും വിവാഹിതനായി സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്. വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ വെച്ചാണ് സജീഷ് അധ്യാപികയായ പ്രതിഭയെ വിവാഹം കഴിച്ചത്. സജീഷിന്റെ മക്കളായ റിതുല്‍, സിദ്ധാര്‍ത്ഥ് എന്നിവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങ് തീര്‍ത്തും ലളിതമായിരുന്നു.
നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സജീഷ് വിവാഹകാര്യം ലോകത്തെ അറിയിച്ചത്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം.
എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു. ലിനി മരിക്കുമ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജീഷിന് പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു. ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജീവനക്കാരനാണ് സജീഷ്.
നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അര്‍പ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി മാറിയിരുന്നു. നൊമ്പരത്തോടെയും എന്നാല്‍ അതിലേറെ സ്നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്.