കുടുംബത്തിന്റെ കഥയല്ല കാതൽ
1 min readകാതലിലെ മമ്മൂട്ടിയുടെ വേഷം പ്രത്യേകതയുള്ളത്
വ്യത്യസ്തമായ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാൻ മമ്മൂട്ടി എന്നും ശ്രദ്ധിക്കാറുണ്ട്. അതിന് ഉദാഹരണമാണ് വാറുണ്ണിയും പട്ടുറുമീസും പട്ടേലരും അഹമ്മദ് ഹാജിയും ചന്തുവും കടയ്ക്കൽ ചന്ദ്രനും ഒക്കെ .. റിലീസ് ചെയ്യാനിരിക്കുന്ന കാതലിലെ വേഷവും തികച്ചും വ്യത്യസ്തമാണെന്നാണ് സൂചന. മമ്മൂട്ടി ഇതുവരെ ചെയ്യാത്ത കഥാപാത്രം. കാതൽ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് മമ്മൂട്ടി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്.
അദ്ദേഹം പറയുന്നു:
കാതൽ കഥാപാത്രത്തെ
കുറിച്ച് ചിലപ്പോൾ പലരും അറിഞ്ഞു കാണും.. എന്നാൽ അതല്ല സിനിമ .. അതിനെ തുടർന്ന് ഉണ്ടാകുന്നതാണ് കഥ. കാതലിലെ . കഥാപാത്രങ്ങളെല്ലാം പ്രത്യേകത ഉള്ളവരാണ്.
അത് നമ്മൾ നിഷേധിക്കുന്നില്ല. ബാക്കി സിനിമ കണ്ട് തീരുമാനിക്കുന്നതാണ് നല്ലത്. ഇവിടെ അതേ പറ്റി പറഞ്ഞാൽ പിന്നെ സിനിമ കാണാനുള്ള ആവേശം പോകും.. അത് പ്രേക്ഷകർക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് കുറേ കാര്യങ്ങൾ മറച്ചുവയ്ക്കുന്നത്. ഫാമിലി ഓറിയന്റേർഡ് സിനിമയാണ് കാതൽ. ഒരു പ്രശ്നം വരുമ്പോൾ ആ കുടുംബത്തിൽ ഉണ്ടാകുന്ന കാര്യങ്ങൾ, അതെങ്ങനെ ഡീൽ ചെയ്യും.. അതാണ് സിനിമയുടെ യാത്ര.. കുടുംബ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടാകുന്നു. അതിനു ശേഷമുള്ളതാണ് സിനിമ … കുടുംബചിത്രം എന്നു പറയുമ്പോൾ കുടുംബത്തെക്കുറിച്ചാണ് സിനിമ എന്നു തോന്നും. എന്നാൽ അതല്ല കാതൽ. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണിത്. മമ്മൂട്ടി പറഞ്ഞു..
വ്യത്യസ്തമായ കഥാപാത്രങ്ങളെ എങ്ങനെയാണ് മമ്മൂട്ടി എന്ന നടൻ തെരഞ്ഞെടുക്കുന്നത്? ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ശ്രദ്ധേയമാണ്. കഥ കേൾക്കുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്നതാണോ എന്നാണ് നോക്കുന്നത്. നേരത്തെ പറഞ്ഞു വെയ്ക്കുന്ന ഡ്രെസ് അല്ലല്ലോ എപ്പോഴും ധരിക്കുന്നത്. ചേരുന്നതല്ലേ ധരിക്കാൻ പറ്റൂ. മമ്മൂട്ടി പറഞ്ഞു.
ReplyForward |