പാട്ട്‌സീനെന്നു കേട്ടാൽ രജനീകാന്തിനു പേടിയാണെന്ന് പ്രഭുദേവ

1 min read

ചടുലമായ നൃത്തത്തിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന പ്രഭുദേവ നല്ലൊരു ഡാൻസ് കൊറിയോഗ്രാഫർ കൂടിയാണ്. രജനീകാന്തിനു വേണ്ടി ഒരുപാട് പാട്ടുകളിൽ ഡാൻസ് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട് പ്രഭുദേവ. പാട്ടിനോടുള്ള രജനീകാന്തിന്റെ പേടിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അദ്ദേഹം.
”പാട്ട് സീനാണെന്ന് പറഞ്ഞാൽ അദ്ദേഹത്തിന് ഭയമാണ്. എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്. രജനിസാർ എപ്പോഴും നല്ല സന്തോഷത്തോടെ നടക്കും. പക്ഷേ സോങ് എന്ന് കേട്ടാൽ റോബോട്ടിനെപ്പോലെ പേടിക്കുന്നത് കാണാം. കാലിൽ ഒരു പത്തിരുപത് കിലോ കെട്ടി വെച്ചാൽ എങ്ങനെയുണ്ടാവും. അതുപോലെയാണ് അപ്പോൾ അദ്ദേഹം. ആ സമയത്ത് ഇങ്ങനെ ടെൻഷനടിച്ച് നിൽക്കും. ഞാൻ അപ്പോൾ ചോദിക്കാറുണ്ട് എന്തിനാണ് സാർ ഇങ്ങനെ ടെൻഷനടിക്കുന്നതെന്ന്. രജനി സാർ പറയും എന്താണെന്ന് അറിയില്ല, സോങ് ആണെന്ന് കേട്ടാൽ എനിക്ക് പേടിയാണ്. ആ പേടി ഉള്ളതുകൊണ്ട് ഡാൻസ് കൊറിയോഗ്രാഫേഴ്‌സിന്റെ അടുത്ത് നല്ല ബഹുമാനത്തോടെയാണ് അദ്ദേഹം നിൽക്കാറുള്ളത്. അവരോട് നല്ല റെസ്‌പെക്ടാണ്.  ഞങ്ങൾക്കെല്ലാം അത് കാണുമ്പോൾ അത്ഭുതം തോന്നും” പ്രഭുദേവ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.