ദൃശ്യത്തിൽ അഭിനയിക്കില്ലെന്ന് മീന പറയാൻ കാരണം
1 min readനിർമ്മാതാവിന്റെ നിർബന്ധം കാരണമാണ് മീന ദൃശ്യത്തിൽ അഭിനയിച്ചത്
തമിഴ് തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ വിജയതാരകമായി വളർന്ന മീനയുടെ സിനിമയിലേക്കുള്ള വരവ് ബാലതാരമായിട്ടായിരുന്നു. 1982 ൽ ശിവാജി ഗണേശൻ നായകനായ നെഞ്ചങ്ങൾ എന്ന ചിത്രത്തിലൂടെ.. പിന്നീട് അൻപുള്ള രജനീകാന്ത് എന്ന ചിത്രത്തിൽ. ഇതിലെ നായകൻ രജനീകാന്തായിരുന്നു.. തുടർന്ന് ബാലതാരമായി നിരവധി അവസരങ്ങൾ മീനയെ തേടിയെത്തി. ഇരുപതോളം സിനിമകളിൽ ബാലതാരമായി മീന …
മീന നായികയായി എത്തുന്നത് 14ാം വയസ്സിലാണ്. 1990 ൽ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ.. പിന്നീട് തമിഴിലേക്ക് … ചിത്രം ഒരു പുതിയ കതൈ… എൻ രാജാവിൻ മനസ്സിലെ എന്ന ചിത്രത്തിൽ രാജ് കിരണിന്റെ നായികയായതോടെ മീന ശ്രദ്ധിക്കപ്പെട്ടു. ചോലൈയമ്മ എന്ന കഥാപാത്രത്തെയാണ് മീന ഇതിൽ അവതരിപ്പിച്ചത്.. 93 ൽ യജ്മാൻ എന്ന സിനിമയിൽ രജനീകാന്തിന്റെ നായിക… അതോടെ തമിഴിലെ മുൻനിര നായികമാരിൽ ഒരാളായി മാറി മീന … തുടർന്ന് തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ നിന്ന് സംവിധായകർ എത്തി മീനയെത്തേടി…
രജനീകാന്ത്, കമൽ ഹാസൻ, വിജയകാന്ത്, ശരത് കുമാർ, അർജുൻ , അജിത്, മോഹൻലാൽ , മമ്മൂട്ടി, ജയറാം തുടങ്ങിയ താരങ്ങളുടെ നായിക.
മലയാളത്തിൽ മീന ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു…
സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു മീനയുടെ വിവാഹം… 2009ൽ…. വരൻ ബാംഗ്ലൂരിലെ സോഫ്റ്റ് വെയർ രംഗത്തെ വ്യവസായിയായ വിദ്യാസാഗർ …
വിവാഹത്തിനു ശേഷവും മീന അഭിനയം തുടർന്നു. ഭർത്താവിന്റെ പരിപൂർണ പിന്തുണയുമുണ്ടായിരുന്നു.. മകൾ നൈനികയുടെ ജനനത്തോടെയാണ് മീന അഭിനയത്തോട് താത്കാലികമായി വിടപറഞ്ഞത്.
ഈ സമയത്താണ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ വരവ്. ചിത്രത്തിലെ നായികയാവാൻ നിർമ്മാതാവ് മീനയെ സമീപിച്ചു. മോഹൻലാലിന്റെ ഭാര്യയുടെ റോളാണ്. റാണി ജോർജ് എന്ന കഥാപാത്രം.. മലയാളത്തിൽ മോഹൻലാൽ – മീന ജോഡികൾക്ക് ലഭിച്ചിരുന്ന സ്വീകാര്യതയാണ് നിർമ്മാതാവിനെ മീനയിലേക്കെത്തിച്ചത്..
എന്നാൽ ആ ഓഫർ സ്വീകരിക്കാൻ മീന തയ്യാറായില്ല.. മകൾക്ക് രണ്ടര വയസ്സായിട്ടേയുള്ളൂ… താൻ ഷൂട്ടിംഗിന് പോയാൽ മകളെ നോക്കാൻ പറ്റാതെയാകും. അതുകൊണ്ട് അഭിനയിക്കാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു മീന ..
എന്നാൽ ദൃശ്യം ടീം മീനയെ ഒഴിവാക്കാൻ ഒരുക്കമായിരുന്നില്ല. മീന തന്നെ അഭിനയിക്കണം എന്ന വർ നിർബന്ധം പിടിച്ചു. “നിങ്ങളെയല്ലാതെ മറ്റാരെയും റാണിയായി ചിന്തിക്കാൻ കഴിയില്ല. അതുകൊണ്ട് അൽപം അഡ്ജസ്റ്റ് ചെയ്യണം.. എന്തു സൗകര്യം വേണമെങ്കിലും ലൊക്കേഷനിൽ ചെയ്തു തരാം.” ഇതു കേട്ടതോടെയാണ് ദൃശ്യത്തിൽ അഭിനയിക്കാൻ മീന തയ്യാറായത്. പിന്നീടുള്ളത് ചരിത്രം. ദൃശ്യം വൻ ഹിറ്റായി മാറി. അതിന്റെ രണ്ടാം ഭാഗവും സൂപ്പർ ഹിറ്റ് .. ഇപ്പോഴിതാ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നു.
ദൃശ്യത്തിൽ ഒഴിവാക്കിയിരുന്നുവെങ്കിൽ അത് മീനയുടെ കരിയറിലെ വലിയ നഷ്ടങ്ങളിൽ ഒന്നാകുമായിരുന്നു.
ReplyForward |