കമൽഹാസൻ-മണിരത്നം ചിത്രത്തിൽ നിന്നും നയൻതാരയെ ഒഴിവാക്കിയതിനു കാരണം
1 min read
കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കെഎച്ച് 234 ഇതിനകം തന്നെ വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു. തമിഴകത്തെ രണ്ട് വമ്പൻമാർ ഒന്നിക്കുന്നു എന്നതു തന്നെയാണ് ഇതിനു കാരണം. മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തുന്നു എന്നത് ദുൽഖർ ആരാധകരെ സന്തോഷിപ്പിക്കുന്നു.. പക്ഷേ നായികയായി നയൻതാരയെ ഒഴിവാക്കി എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മണിരത്നം നയൻതാരയെ ഒഴിവാക്കിയതിനു കാരണമെന്ത് എന്ന ആകാംക്ഷയിലാണ് ആരാധകലോകം. നടി ആവശ്യപ്പെട്ട ഉയർന്ന പ്രതിഫലമാണത്രേ കാരണം. ചിത്രത്തിനുവേണ്ടി 12 കോടിയാണത്രേ നയൻതാര ആവശ്യപ്പെട്ടത്. ജവാനിൽ അവരുടെ പ്രതിഫലം 10 കോടിയായിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് പ്രതിഫലം ഉയർത്തുകയായിരുന്നു താരം. പകരം തൃഷയായിരിക്കും നായിക. നിർമ്മാതാക്കളായ മദ്രാസ് ടാക്കീസ് പുറത്തിറക്കിയ പോസ്റ്റർ പറയുന്നതും അതുതന്നെയാണ്.